What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

+1 Admission Single Window System

ഈ വർഷത്തെ പ്രധാന നിർദേശങ്ങൾ

➤ 2021 ൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലാതത് കൊണ്ട് ഏകജാലക ആപ്ലിക്കേഷനിൽ ക്ലബ് സെർട്ടിഫിക്കറ്റുകൾ രേഖപ്പെടുത്താൻ പാടില്ല ICT സെല്ലിൽ നിന്ന്  അറിയിപ്പ് നൽകിയിട്ടുണ്ട്.
➤ നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോട്സ് കൗൺസിൽ അംഗീകരിക്കുന്നത് മാത്രമെ ഏകജാലകത്തിൽ ബോണസ് പോയിൻ്റിന് അർഹതയുള്ളൂ. രാജ്യ പുരസ്കാർ നേടിയവരും, SPC,NCC യിൽ നിശ്ചിത യോഗ്യതയുള്ളവരും നിന്തൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്തില്ല
➤ ഒരു അപേക്ഷ നൽകുന്നതിന് ഒരു SMS അക്ടീവ് ആയ മൊബൈൽ നമ്പർ വേണം OTP യും തുടർന്നുള്ള അഡ്മിഷൻ നടപടികളും ഈ മൊബൈൽ നമ്പറിലേക്ക് വരുന്നത് കൊണ്ട് നമ്പർ തെറ്റാതെ നൽക്കണം
➤ ബോണസ് പോയിൻ്റിന് അർഹതയുള്ള എല്ലാ സർട്ടിഫിക്കറ്റുകൾക്കും നമ്പറും അനുവദിച്ച തിയ്യതിയും നിർബന്ധമായും ഉണ്ടാകണം
➤ SSLC ബുക്കിൽ നിന്ന് വത്യസ്തമായ അഡ്രസ് ആണെങ്കിൽ (താലൂക്ക്, പഞ്ചായത്ത്) തെളിയിക്കുന്നതിന് റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാകണം (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പറ്റില്ല)
➤ CBSE ബെയ്സിക് മാത്സ് പഠിച്ചവർക്ക് സയൻസ് (കണക്ക് ഉൾപ്പെടുന്നത് ) ഒപ്ഷൻ നൽക്കാൻ സാധിക്കില്ല.എന്നാൽ കോമേഴ്സ് മാത്സ് ഉള്ള കോമ്പിനേഷൻ അപേക്ഷിക്കാം
➤ വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED)കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്
➤ വിഭിന്നശേഷി സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുന്നതിന്ന് 100k b PDF ഫയൽ ആകണം
➤ ഏകജാലകത്തിൽ അപേക്ഷ നൽക്കേണ്ടത് മൂന്ന് ഘട്ടങ്ങളായാണ് ആദ്യഘട്ടത്തിൽ നൽകുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ സാധിക്കുകയില്ല (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ നമ്പർ തുടങ്ങിയവ) വളരെ ശ്രദ്ധാപൂർവം ആദ്യഘട്ടം പൂർത്തിയാകണം
➤ രണ്ടാം ഘട്ടത്തിൽ OTP മൊബൈൽ നമ്പറിലേക്ക് വന്നാൽ മാത്രമെ candidate login പൂർത്തിയാകാൻ സാധിക്കു ആയതു കൊണ്ട് എൻ്റർ ചെയ്യുന്ന മൈാബൈൽ നമ്പർ ഉള്ള ഫോൺ കൈവശമുണ്ടായിരിക്കണം
➤ എല്ലവരും ഒരു പാസ് വേഡ് തയാറാക്കി വെയക്കുന്നത് നല്ലതായിരിക്കും.one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന് അത് മറക്കാതെ എഴുതിവെയ്ക്കണം

➤ മൂന്നാം ഘട്ടത്തിൽ caste& community കൃത്യമായി നൽക്കണം ഇതിൽ വരുന്ന തെറ്റുകൾ അഡ്മിഷൻ റദ്ദായി പോകുന്നതിന് കാരണമാകും. സംശമുണ്ടെങ്കിൽ സ്ക്കൂൾ ഹെൽപ് ഡെസ്കിൻ്റ സഹായം എപ്പോഴും ഉണ്ടായിരിക്കുന്നതാണ്.EWS സർട്ടിഫിക്കറ്റ് ഉള്ളവർ അത് അപേക്ഷ സമർപ്പിക്കുമ്പോൾ കൈയിൽ കരുതണം' മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് നമ്പറോടു കൂടിയ മറ്റ് ബോണസ് പോയിൻ്റ് നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം
➤ ഒപ്ഷനുകൾ കൃത്യമായി എഴുതി വെച്ചതിന് ശേഷം മാത്രം ഒൺലൈൻ അപേക്ഷ ചെയ്ത് തുടങ്ങാം
➤ രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും
➤ Other Stream(Other state or Country)സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ്  SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്
➤ CBSE/ICSE സിലബസിൽ പഠിച്ചവർ അഡ്രസ് തെളിയിക്കന്നതിനും, സംവരണം അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ നൽക്കുന്ന രേഖകൾ ഹാജരാകണം
➤ SSLC മാർക്ക് ലിസ്റ്റിൽ നിന്നും വ്യതസ്തമായി സംവരണം ആവശ്യപ്പെടുന്നുവെങ്കിൽ അപേക്ഷ സമയത്ത് അതിനുള്ള രേഖകൾ ഹാജരാക്കണം
➤ അഡ്മിഷൻ ഒന്നാം ഘട്ടത്തിൽ രണ്ട് അലാട്ട്മെൻറുകളും തുടർന്ന് സപ്ലിമെൻ്ററി അലോട്ട്മെൻറും തുടർന്ന് ട്രാൻ ഫർ എന്ന ക്രമത്തിലായിരിക്കും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് അനുസരിച്ച്
➤ കമ്യൂണിറ്റി ക്വാട്ട അപേക്ഷിക്കുന്നവർ അതത് സ്കൂളിൽ നിന്ന് അപേക്ഷ ഫോം വാങ്ങി അ സ്കൂളിൽ തന്നെ തിരിച്ചേൽപ്പിക്കേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെൻറിന് ഒപ്പം തന്നെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും പൂർണ്ണമായി ഒൺലൈനിൽ കൂടി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ
➤ സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ
➤ മേനേജ്മെൻറ് ക്വാട്ട സീറ്റ് ലഭിക്കുന്നതിന് അത് ഉള്ള സ്കൂളുകളിൽ വേറെ അപേക്ഷ നൽക്കണം
➤ Schools with Linguistic Minority Reservation only for (Thiruvananthapuram, Idukki, Palakkad , Kasaragod ജില്ലകളിൽ മാത്രം-Sec Lang Tamil, Kannada പഠിച്ചവർ മാത്രം )

ബോണസ് പോയിന്റിന് അർഹതയുള്ള വിഭാഗങ്ങൾ
a) കൃത്യ നിർവ്വഹണത്തിനിടയിൽ മരണമടഞ്ഞ ജവാന്മാരുടെ  മക്കൾക്ക് : 5 പോയിന്റ്
b) ജവാൻമാരുടേയും എക്സ്-സർവ്വിസുകാരുടേയും (ആർമി നേവി എയർ ഫോഴ്സ് മുതലായവ മാത്രം) മക്കൾക്ക്/  നിയമപരമായി അവർ ദത്തെടുത്ത് മക്കൾക്ക് : 3  പോയിന്റ്
c) എൻ.സി.സി (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്കാർ രാജ്യപുരസ്കാർ നേടിയവർക്ക് മാത്രം) നീന്തൽ അറിവ് (അപേക്ഷകൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം) സ്റ്റുഡന്റ് പോലിസ് കേഡറ്റുകൾ: 2  പോയിന്റ്
d) A ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗം : 1  പോയിന്റ്
e) അതേ സ്കൂളിലെ വിദ്യാർത്ഥി : 2  പോയിന്റ്
f) അതേ ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി/കോർപ്പറേഷൻ: 2  പോയിന്റ്

g) അതേ താലൂക്ക്: 1  പോയിന്റ്

h) ഗവ:/എയിഡഡ് ഹയർസെക്കൻഡറി സ്കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അതേ താലൂക്കിലെ മറ്റ് സ്കൂളുകളിൽ നൽകുന്ന ഗ്രേഡ് പോയിന്റ് : 2  പോയിന്റ്

i) കേരള സംസ്ഥാന ബോർഡ് നടത്തുന്ന പൊതു പരീക്ഷയിൽ എസ്.എസ്.എൽ.സി (കേരള സിലബസ്) യോഗ്യത നേടുന്നവർ : 3  പോയിന്റ്

Note:-പരാമർശിച്ച രീതിയിൽ ബോണസ് അർഹതയുണ്ടെങ്കിലും കണക്കാക്കുമ്പോൾ ഒരു അപേക്ഷകന് നൽകുന്ന ബോണസ് പോയിന് പരമാവധി 10 ആയി നിജപ്പെടുത്തുന്നതാണ്.  അതായത് വിവിധ ഇനങ്ങളിലൂടെ ഒരു അപേക്ഷകൻ പത്തോ അതിലധികമോ ബോണസ് പോയിന്റ് അവകാശപ്പെട്ടുണ്ടെങ്കിലും അതിൽ ബോണസ് പോയിന്റ് മാക്സിമം  10 ആയി നിജ പ്പെടുത്തുന്നതാണ്.
``ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു.

അപേക്ഷ സമർപ്പണം ഓഗസ്റ്റ് 24 മുതൽ  

അപേക്ഷ നൽകാനുള്ള അവസാന തിയതി: സെപ്റ്റംബർ 3

ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7

ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 13

പ്ലസ് വൺ അപേക്ഷാ സമർപ്പിക്കുമ്പോൾ ജാതി വിഭാഗം പൂരിപ്പിക്കുമ്പോൾ OBC വിഭാഗത്തിൽപ്പെടുന്ന മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മുപ്പതോളം (30) ജാതിയിൽപ്പെടുന്ന കുട്ടികൾ കഴിഞ്ഞ വർഷം OEC എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുകയുണ്ടായി.ഇത് തെറ്റാണ്.ഇതിൻ്റെ അടിസ്ഥാനത്തിൽ ആ കുട്ടികൾക്ക് അലോട്മെൻ്റ് കിട്ടിയാലും അവർക്ക് പ്രവേശനം കിട്ടില്ല. കാരണം ആ കുട്ടികൾ OEC വിഭാഗത്തിൽപ്പെടാത്തതു കൊണ്ടു തന്നെ അവർ OEC സംവരണത്തിന് അർഹരല്ല. ഈ വിഭാഗത്തിൽപ്പെടുന്ന OBC കുട്ടികൾക്ക് OEC യുടെ വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്.

അതുപോലെ വിശ്വകർമ്മ സമുദായത്തിൽ വരുന്ന ആശാരി മൂശാരി ,കൊല്ലൻ,തട്ടാൻ എന്നീ വിഭാഗങ്ങളുടെ കാറ്റഗറി വിശ്വകർമ്മ എന്നുതന്നെ കൊടുക്കുക. ഒരു കാരണവശാലും ഹിന്ദുOBC എന്ന് തെറ്റായി കൊടുക്കരുത്. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്മെന്റ് പ്രവേശന സമയത്ത് റദ്ദാക്കപ്പെട്ടേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക.

0 comments:

Post a Comment

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder