What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

What are the notices received on filing income tax return?

ഓഡിറ്റ് ബാധകമല്ലാത്ത വ്യക്തികൾക്ക് ആദായനികുതി ഫയൽ ചെയ്യുവാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. അനുമാന വർഷം 2021–2022 മുതൽ പുതിയ ഇ–ഫയലിങ് പോർട്ടലിലാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. പ്രസ്തുത പോർട്ടലിനെക്കുറിച്ചു വളരെയധികം ചർച്ചകൾ പല കോണുകളിൽനിന്നും കേട്ടുകഴിഞ്ഞു. റിട്ടേൺ ഫയൽ ചെയ്തുകഴിഞ്ഞാൽ പല വിധത്തിലുള്ള നോട്ടിസുകൾ ആദായനികുതി വകുപ്പിൽനിന്നു ലഭിക്കുന്നു. പലപ്പോഴും നികുതിദായകർ അർഥം മനസ്സിലാവാതെ ഇരുട്ടിൽ തപ്പും. ഇതുണ്ടാകാതിരിക്കാൻ പലതരം നോട്ടിസുകളെയും അവ ലഭിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെയും പ്രതിപാദിക്കുന്നു. 


1. വകുപ്പ് 143 (1) അനുസരിച്ചിട്ടുള്ള നോട്ടിസ്
താഴെ പറയുന്ന ‘മൂന്നു’ സാഹചര്യങ്ങളിൽ ഈ നോട്ടിസ് പ്രതീക്ഷിക്കാം. റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്കും  ഇ–മെയിൽ ഐഡിയിലേക്കും സന്ദേശം വരും.
(a) നികുതിദായകർ ഫയൽ ചെയ്ത റിട്ടേണിലെ കണക്കുകളും ആദായനികുതി വകുപ്പിന്റെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുള്ള സാഹചര്യങ്ങളിൽ.
(b) നികുതിദായകന് റീഫണ്ട് ഉള്ള സാഹചര്യങ്ങളിൽ.
(c) നികുതിദായകൻ ഫയൽ ചെയ്ത റിട്ടേണിലെ കണക്കുകളും ആദായനികുതി വകുപ്പിന്റെ കണക്കുകളും തമ്മിൽ പൊരുത്തക്കേടുകളില്ല.
ഇതിൽ (b), (c) എന്നീ രണ്ട് സാഹചര്യങ്ങളിൽ നികുതിദായകർ യാതൊന്നും ചെയ്യേണ്ടതില്ല.  
ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഏതു സാമ്പത്തിക വർഷമാണോ റിട്ടേൺ ഫയൽ ചെയ്തത്, ആ സാമ്പത്തിക വർഷത്തിന്റെ അവസാന തീയതി കഴിഞ്ഞ് ഒൻപതു മാസത്തിനുള്ളിൽ വകുപ്പ് 143 (1) അനുസരിച്ചിട്ടുള്ള നോട്ടീസ് വരും. ആദ്യ (a) നോട്ടിസ്, പുതിയ ഇ–ഫയലിങ് പോർട്ടലിൽ ‘Pending Actions’ എന്ന മെനുവിൽ ക്ലിക് ചെയ്തിട്ട് ‘E-Proceedings’ ക്ലിക്ക് ചെയ്താൽ കാണാം. ഈ മെനുവിലെ നിർദേശങ്ങളനുസരിച്ച് നിങ്ങളുടെ പ്രതികരണമറിയിക്കുക. 


2. വകുപ്പ് 143 (2) അനുസരിച്ചിട്ടുള്ള നോട്ടിസ്
നികുതിദായകൻ റിട്ടേൺ സമർപ്പിച്ചു കഴിഞ്ഞാൽ റിട്ടേണിന് വേണ്ട തെളിവുകൾ ആവശ്യപ്പെട്ടുകൊണ്ട് മേൽപറഞ്ഞ നോട്ടിസ് ചില സാഹചര്യങ്ങളിൽ അയയ്ക്കാറുണ്ട്. റിട്ടേൺ സമർപ്പിച്ച സാമ്പത്തിക വർഷത്തിന്റെ അവസാന തീയതി കഴിഞ്ഞിട്ട് മൂന്നു മാസം വരെയുള്ള കാലയളവിൽ വകുപ്പ് 143 (2) അനുസരിച്ചിട്ടുള്ള നോട്ടിസ് അയച്ചേക്കും.  

3. വകുപ്പ് ‘148’ അനുസരിച്ചിട്ടുള്ള നോട്ടിസ്
വകുപ്പ് 148 A, 149 എന്നിവയ്ക്കു വിധേയമായി ഇഷ്യൂ ചെയ്യുന്ന ഈ നോട്ടിസ് നിങ്ങളുടെ വരുമാനത്തിന്റെ ശരിയായ അസെസ്മെന്റ് നടന്നിട്ടില്ലെന്നു ബോധ്യമായ സാഹചര്യങ്ങളിലാണ് അയയ്ക്കുന്നത്. (Issue of notice when income has escaped assessment). 


4. വകുപ്പ് ‘245’ അനുസരിച്ചിട്ടുള്ള നോട്ടിസ്
വകുപ്പ് ‘245’ അനുസരിച്ച് നിങ്ങൾക്ക് അംഗീകൃത പ്രതിനിധിയെ (Authorised representative) ആഡ് ചെയ്യുവാൻ സാധിക്കില്ല. ഈ വർഷത്തെ റീഫണ്ട്, കഴിഞ്ഞ കൊല്ലത്തെ ടാക്സ്പേയബി(Tax Demand)ളുമായി ക്രമീകരിക്കുന്നതിന് (Adjust)നു വേണ്ടി ഈ നോട്ടിസ് ഡിപ്പാർട്മെന്റ് അയയ്ക്കും. മുപ്പതു ദിവസത്തിനുള്ളിൽ നിങ്ങളുടെ പ്രതികരണം (Response) വകുപ്പിനു ലഭിച്ചിട്ടില്ലെങ്കിൽ വേറെ ക്രമീകരണങ്ങൾ നടത്തി നിങ്ങളുടെ റിട്ടേൺ പരിഗണിക്കുന്നതാണ്. നിങ്ങൾ വിയോജിക്കുന്നുണ്ടെങ്കിൽ (Disagree) പുതിയ പോർട്ടലിലെ ‘E–Proceedings’ ക്ലിക് ചെയ്ത് അതിലെ നിർദേശങ്ങളനുസരിച്ചു ചെയ്യണം. 


5.വകുപ്പ് 142 (1) അനുസരിച്ചിട്ടുള്ള നോട്ടിസ്
വകുപ്പ് 139 (1) അനുസരിച്ച് റിട്ടേൺ ഫയൽ ചെയ്യാത്ത സാഹചര്യങ്ങളിലാണ് ഈ നോട്ടിസ് ലഭിക്കുവാൻ സാധ്യതയുള്ളത്. 


6. വകുപ്പ് ‘154’ അനുസരിച്ചിട്ടുള്ള നോട്ടിസ്
ആദായനികുതി വകുപ്പ് സ്വമേധയാ നടത്തുന്ന തിരുത്തലിനു (Rectification) വേണ്ടിയാണ് ഈ നോട്ടിസ് അയയ്ക്കുന്നത്. ഈ നോട്ടിസ് ലഭിച്ചു കഴിഞ്ഞാൽ പുതിയ പോർട്ടലിലെ ‘Pending Actions’ എന്ന മെനുവിൽ ക്ലിക് ചെയ്തിട്ട് ‘E-Proceedings’ ക്ലിക് ചെയ്തിട്ട് ഒന്നുകിൽ തിരുത്തൽ (Rectification) സമ്മതിക്കാം. അല്ലെങ്കിൽ വിയോജിക്കാനാകും.


7.വകുപ്പ് 139 (a) അനുസരിച്ചിട്ടുള്ള നോട്ടിസ്

നിങ്ങളുടെ റിട്ടേൺ defective ആണെങ്കിൽ ഈ നോട്ടിസ് ലഭിക്കുന്നതാണ്. സന്ദേശം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്കും ഇ–മെയിൽ ഐഡിയിലേക്കും വരും. ഇ–ഫയലിങ് പോർട്ടലിൽ ലോഗിൻ ചെയ്ത് നോട്ടിസ് കാണാം. നിങ്ങൾ ഈ നോട്ടിസിനോടു പ്രതികരിച്ചില്ലെങ്കിൽ നിങ്ങളുടെ ആ റിട്ടേൺ ഇൻവാലിഡ് (Invalid) ആയി കരുതപ്പെടും. നിങ്ങൾക്കു പുതിയ പോർട്ടലിലെ ‘Pending Actions’ എന്ന മെനുവിൽ ക്ലിക് ചെയ്തിട്ട് ‘E-Proceedings’ ക്ലിക് ചെയ്ത് ഒന്നുകിൽ agree അല്ലെങ്കിൽ disagree ചെയ്യുവാൻ സാധിക്കും.

0 comments:

Post a Comment

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder