What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

MEDiSEP Data Collection

MEDiSEP Data Collection - Instructions - State Government Employees 'and Pensioners' Health Insurance Scheme (MEDISEP) - Data Collection - First Phase Data Collection - Second Phase Data Collection - Instructing Employees / Pensioners and DDOs / Nodal Officers -
- Circular No.110 / 2021 / Fin Dated 22-11-2021
 
മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നല്‍കി

2022 ജനുവരി 1 മുതല്‍ പദ്ധതി തത്വത്തില്‍ ആരംഭിക്കും. പദ്ധതിയില്‍ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒഴികെ) പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്.നിലവിലുള്ള രോഗങ്ങള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സകള്‍ക്ക് പണരഹിത ചികിത്സ നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക – അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കുന്നതാണ്. വിരമിച്ച എം.എല്‍.എ.മാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, മുഖ്യമന്ത്രി / മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണല്‍ സ്റ്റാഫ്, പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം 500 രൂപയായിരിക്കും.

എംപാനല്‍ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാല്‍, ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.

ഒ.പി. വിഭാഗ ചികിത്സകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. അതിനാല്‍ കേരള ഗവണ്‍മെന്റ് സെര്‍വന്റ് മെഡിക്കല്‍ അറ്റന്‍ഡന്റ് ചട്ടങ്ങള്‍ക്കു വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും, തിരുവനന്തപുരം ആര്‍.സി.സി., ശ്രീചിത്ര, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി. ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കല്‍ റി-ഇമ്പേഴ്‌സ്‌മെന്റ് സമ്പ്രദായം തുടരും.

ഓരോ കുടുംബത്തിനും മൂന്ന് വര്‍ഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ നല്‍കുക.

ഓരോ വര്‍ഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ അതതു വര്‍ഷം നഷ്ടമാകും. ഫ്‌ളോട്ടര്‍ തുകയായ 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ പോളിസിയുടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന് ഏല്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ത്രിതല സംവിധാനത്തിന് രൂപം നല്‍കും. പദ്ധതി നടത്തിപ്പ് ധനകാര്യ വകുപ്പിനു കീഴില്‍ സംസ്ഥാന നോഡല്‍ സെല്ലില്‍ നിക്ഷിപ്തമായിരിക്കും.
 
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു.  ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാർഷിക പ്രീമിയം തുക. ഇതു ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 500 രൂപ വീതം മാസത്തവണകളായി ഈടാക്കും.

പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി പ്രതിമാസം നൽകുന്ന 500 രൂപ വിതരണം ചെയ്യാതെ മെഡിസെപ്പിലേക്കു മാറ്റും. സർക്കാർ ഒരുതവണ ഈ പദ്ധതി നടപ്പാക്കിയത് പാളിയിരുന്നു. തുടർന്നു റീ ടെൻഡർ ചെയ്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴിയാണു നടപ്പാക്കുന്നത്.

എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായി പദ്ധതിയിൽ ചേരണം. ചേരാത്തവരും ആശ്രിതരുടെ പേര് ചേർക്കാത്തവരും തിരുത്തൽ വരുത്തേണ്ടിവരും. അടുത്ത മാസം 15ന് മുൻപ് ഡിഡിഒയ്ക്ക് അപേക്ഷ നൽകണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. ഒരു വർഷം 3 ലക്ഷം രൂപയുടെ ചികിത്സാ കവറേജാണു ലഭിക്കുക (മാരകരോഗങ്ങൾക്ക് ഉയർന്ന തുകയുണ്ട്). ആശുപത്രികളിൽ കാഷ്‌ലെസ് സൗകര്യവുമുണ്ടാകും. ആദ്യ വർഷം ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്കു മാറ്റാനാകും.

24 മണിക്കൂറിലേറെ കിടത്തി ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കും. 1920 രോഗങ്ങൾ അംഗീകൃത പട്ടികയിലുണ്ട്. ആശുപത്രി വാസത്തിനു മുൻപും ശേഷവും 15 ദിവസം വരെയുള്ള ചെലവുകളും ക്ലെയിം ചെയ്യാം.

പരിരക്ഷ ആർക്കെല്ലാം?

ജീവനക്കാർക്കും പെൻഷൻകാർ‌ക്കും പുറമേ അവരുടെ ആശ്രിതർ‌, കുടുംബ പെൻഷൻകാർ, പങ്കാളി, 25 വയസ്സാകാത്ത മക്കൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന ഏതു പ്രായക്കാരുമായ മക്കൾ എന്നിവർക്കാണ് ഇൻഷുറൻസ് പരിരക്ഷ.

മാരക രോഗത്തിന് 18 ലക്ഷം വരെ

മാരക രോഗങ്ങൾക്കുള്ള കവറേജ്: മസ്തിഷ്ക ശസ്ത്രക്രിയ: 18.24 ലക്ഷം, കരൾമാറ്റിവയ്ക്കൽ: 18 ലക്ഷം, ഹൃദയം/ശ്വാസകോശം മാറ്റിവയ്ക്കൽ: 15 ലക്ഷം, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ: 9.46 ലക്ഷം, കോക്ലിയർ ഇംപ്ലാന്റേഷൻ: 6.39 ലക്ഷം, ഇടുപ്പ് മാറ്റിവയ്ക്കൽ: 4 ലക്ഷം, വൃക്ക/കാൽമുട്ട് മാറ്റിവയ്ക്കൽ: 3 ലക്ഷം.

പേരുണ്ടോ? പരിശോധിക്കാം

www.medisep.kerala.gov.in എന്ന വെബ്സൈറ്റിലെ status ഓപ്ഷനിൽ വിവരങ്ങൾ നൽകിയാൽ മെഡിസെപ് പദ്ധതിയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. തിരുത്തൽ ആവശ്യമുള്ളവർ ഡിഡിഒ/നോഡൽ ഓഫിസർക്ക് നം.110/2021/ധന ഉത്തരവിന് ഒപ്പമുള്ള അപേക്ഷ പൂരിപ്പിച്ചു നൽകുകയും തുടർന്ന് ആ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണു തിരുത്തൽ അപേക്ഷ നൽകേണ്ടത്. നിയമന അംഗീകാരം ലഭിക്കാതെ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ നിയമനാംഗീകാരം ലഭിക്കുമ്പോഴേ മെഡിസെപ്പിൽ ഉൾപ്പെടുത്തൂ.

ആശ്രിതർ ആവർത്തിക്കരുത്

ഒരു വ്യക്തിക്ക് ഒന്നിലധികം പേരുടെ ആശ്രിതരാകാൻ കഴിയില്ല. ആശ്രിതരുടെ പേര് ഉൾപ്പെടുത്താത്തവർ ഡിസംബർ 15നു മുൻപ് അപേക്ഷ നൽകി ഉൾപ്പെടുത്തണം. ഇനി അവസരം ലഭിക്കില്ല.

വിളിക്കാം, എഴുതാം
സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800–425–1857.
ഇമെയിൽ:infomedisep@kerala.gov.in, financehealthinsurance@gmail.com. 

MEDISEP - മെഡിസെപ്പ് ശ്രദ്ധിക്കാന്‍ ....

🔹 മെഡിസെപ്പ് പോർട്ടലിൽ DDO Code ( പൂജ്യത്തിൽ   തുടങ്ങുന്ന DDO കോഡ് പൂജ്യം ഒഴിവാക്കി ടൈപ്പ് ചെയ്യണം ) User ID ആയും, സ്പാർക്കിൽ രജിസ്റ്റർ ചെയ്ത DDO യുടെ Mob No Password  ആയും  നൽകി OTP നൽകി Log in ചെയ്യാവുന്നതാണ്.

🔹നിലവിലെ ഓഫീസിലെ DDO Log in ൽ ആ ഓഫീസിൽ നിന്ന് മുമ്പേ upload ചെയ്തവരുടെ വിവരങ്ങൾ ആണ് ലഭ്യമാവുക. ഇവയിൽ റിട്ടയർ ചെയ്തവരുണ്ടെങ്കിൽ അവരെ Block option എന്ന ബട്ടണിൽ Click ചെയ്യേണ്ടതും, നിലവിലെ ഓഫീസിലെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാവുന്നതുമാണ്.

🔹നിലവിലെ DDO Log in ൽ കയറി ജീവനക്കാരൻ്റെ വിവരങ്ങൾ യഥാക്രമം ശരിയാണെന്ന് ഉറപ്പു വരുത്തുകയും, സ്ഥലം മാറിയ ജീവനക്കാർ ഉണ്ടെങ്കിൽ, അവരുടെ Data യിൽ Edit ചെയ്ത്  Dept/Office എന്ന Option ൽ  നിലവിലുള്ള Dept/office മാറ്റി നൽകി Save ചെയ്യുമ്പോൾ അവർ മാറിയ Dept/Office ലേക്ക് Data മാറ്റപ്പെടുന്നതാണ്.

🔹ഓരോ ജീവനക്കാരനും മെഡിസെപ്പ് വെബ് സൈറ്റിൽ കയറി (DDO Log in അല്ല ) അവനവൻ്റെ Status എന്ന ലിങ്കിൽ Click ചെയ്താൽ അവർ നിലവിൽ ഏത് ഓഫീസിലാണെന്ന് അറിയാനും Data Verify ചെയ്യാനും സാധിക്കും. അതിനാൽ ആ ഓഫീസിലേ DDO യെ അറിയിച്ച് നിലവിലുള്ള DDO യുടെ (മുകളിൽ പരാമർശിച്ച പ്രകാരം) കീഴിൽ കൊണ്ടുവന്ന് Data തിരുത്തൽ  ആവശ്യമെങ്കിൽ അപേക്ഷ നൽകി തിരുത്തുന്നതിനോ പുതിയ അശ്രിതരെ ചേർക്കുന്നതിനോ, നിലവിലുള്ള ആശ്രിതരെ ഒഴിവാക്കാവുന്നതിനോ സാധിക്കുന്നതാണ്.

🔹 പുതിയതായി സർവ്വീസിൽ പ്രവേശിച്ച രായ ഉദ്യോഗസ്ഥർക്ക് PEN ഉള്ളവർക്ക് DDO Log in ൽ കയറി " New Employee " എന്ന ലിങ്കിൽ " Addition " എന്ന option ൽ Click ചെയ്താൽ PEN /DoB തുടങ്ങിയ വിവരങ്ങൾ നൽകിയാൽ SPARK ൽ ഉള്ള Data അവിടെ വരുകയും അത് verify ചെയ്ത് അപേക്ഷ DDO ക്ക് നൽകി അർഹരായ അശ്രിതരെ ചേർക്കേണ്ടതും, Data പരിപൂർണ്ണമാക്കി Save ചെയ്യേണ്ടതുമാണ്.

🔹 SPARK ൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്ഥാപനങ്ങളിലെ  ജീവനക്കാരെ ഉൾപ്പെടുത്തുന്നതിന് നിശ്ചിത അപേക്ഷയിൽ വിവരങ്ങൾ ഉൾപ്പെടുത്തി രേഖകൾ സഹിതം  ബന്ധപ്പെട്ട Nodal officer ക്ക്  നൽകിയാൽ അവർക്ക്  data Add ചെയ്യുവാനും  MEDISEP  ID ജനറേറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്.

🔹 പഞ്ചായത്ത് / കോർപ്പറേഷൻ/മുനിസിപ്പാലിറ്റി /ബോർഡ്/ യൂണിവേഴ്സിറ്റി തുടങ്ങി ജീവനക്കാർ USER ID/Password എന്നിവയ്ക്ക് ബന്ധപ്പെട്ട Nodal Officer മാരെ  Contact ചെയ്യേണ്ടതാണ്.

🔹 നിലവിൽ പെൻഷൻകാർ അവരുടെ Data Medisep Website ൽ കയറി status പരിശോധിച്ച്  കൃത്യമാണെന്ന് ഉറപ്പു വരുത്തേണ്ടതും, ഇല്ലായെങ്കിൽ നിശ്ചിത അപേക്ഷ സഹിതം ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കേണ്ടതുമാണ്.

🔹 ജീവനക്കാർ ആയിരുന്ന കാലയളവിൽ Medisep Website ൽ Data Upload ചെയ്യുകയും പിന്നീട് പെൻഷൻ ആവുകയും ചെയ്തവരുടെ കാര്യത്തിൽ അവർ നിലവിൽ pensioner എന്ന നിലയിൽ " ബന്ധപ്പെട്ട ട്രഷറിയിൽ " അപേക്ഷ നൽകേണ്ടതും, പ്രസ്തുത അപേക്ഷയിൽ PEN കൂടി ഉൾപ്പെടുത്തേണ്ടതുമാണ്.

🔹 ബാങ്കിൽ കൂടി പെൻഷൻ വാങ്ങുന്നവരാണെങ്കിൽ അവർ തൊടടുത്തുള്ള ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാവും.

🔹 നിലവിലെ ഓരോ ജീവനക്കാരൻ്റെയും / പെൻഷൻകാരുടെയും വിവരങ്ങളിൽ  View / Update ബട്ടൺ ചുവപ്പു നിറത്തിലാണെങ്കിൽ വിവരങ്ങൾ പൂർണ്ണ മണെന്നും, പച്ച നിറത്തിലാണെങ്കിൽ വിവരങ്ങൾ അപൂർണമാണെന്നുമാണ് കാണിക്കുന്നത്. പച്ച നിറത്തിൽ കാണുന്ന ജീവനക്കാരൻ്റെ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തേണ്ടതാണ്.

Downloads
MEDiSEP USER MANUAL
MEDiSEP Data Updation Help file by Dr. Shine
MEDiSEP-രണ്ടാം ഘട്ടം വിവരശേഖരണം സംബന്ധിച്ച്
MEDiSEP- പെന്‍ഷന്‍ക്കാരുടെ രണ്ടാം ഘട്ടം വിവരശേഖരണം സംബന്ധിച്ച്
MEDISEP(Medical Insurance for State Employees and Pensioners)
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - വിവര ശേഖരണം - ആദ്യ ഘട്ടം ലഭ്യമാക്കിയ വിവരങ്ങളുടെ പരിശോധന - രണ്ടാം ഘട്ട വിവരശേഖരണം - ജീവനക്കാർ/ പെൻഷൻകാർ, ഡി.ഡി.ഓ -മാർ/നോഡൽ ഓഫീസർമാർ എന്നിവർക്ക് നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്.
MEDiSEP User Manual
Check your data in MEDiSEP
MEDiSEP 2019 -Hospital List & Scheme Details
MEDISEP(Medical Insurance for State Employees and Pensioners)
How to Register in MEDISEP (Old Post)
Medical Insurance for State Employees & Pensioners (Old Post)
MEDiSEP Data Collection Format (Old Post)
MEDiSEP Data Entry Form

0 comments:

Post a Comment

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder