What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

DSC- Digital Signature installation in Ubuntu 20.04


    Additional settings required to run 20.04 Digital Signature Device on the latest Ubuntu version of Kite.

    ആദ്യം 18.04ടൂൾ ഇൻസ്റ്റാൾ ചെയ്തു നോക്കുക..അതിന്  ഇവിടെ  ചേർത്തിരിക്കുന്ന DSC Signer Tool ഡൗൺലോഡ്  ചെയ്യുക ..തുടർന്ന് ഡൗൺലോഡ് ചെയ്ത ഫയൽ എക്സ്ട്രാക്റ്റ് ചെയ്യുക  ( ഡൗൺലോഡ് ചെയ്ത ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്തു വരുന്ന വിൻഡോയിൽ Extract Here ) എക്സ്ട്രാക്റ്റ് ചെയ്ത് കഴിഞ്ഞാൽ ഒരു പുതിയ ഫോൾഡർ വരും. അതു തുറക്കുക setup.shഎന്ന ഫയൽ ഡബിൾ ക്ലിക്ക് ചെയ്യുക അപ്പോൾ വരുന്ന വിൻഡോയിൽ റൺ ഇൻ ടെർമിനൽ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക  അപ്പോൾ  ടെർമിനൽ വിൻഡോ ഓപനായി സിസ്റ്റം  പാസ്‍വേഡ്  ചോദിക്കും. അത് നൽകി Enter KEY അമർത്തുക.ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും
    തുടർന്ന് സിസ്റ്റം Restart  നൽകുക ..





    ➤ഡി.എസ്.സി പ്രവർത്തിക്കുന്നില്ലെങ്കിൽ ...
    NICD Sign ഡൗൺലോഡ് ചെയ്യുക.ഈ ഫയൽ Downloads എന്ന ഫോൾഡറിലാണ്  സേവ് ചെയ്യപ്പെടുന്നത്.തുടർന്ന് അപ്ലിക്കേഷനിൽ പോയി ആക്സസറീസ് എന്ന മെനുവിലെ ടെക്സ്റ്റ് എഡിറ്റർ (Text Editor ) തുറക്കുക..ഇവിടെ File -Save as  എന്ന മെനു എടുത്ത് ഡെസ്കടോപ്പിൽ NICDSign.desktop എന്ന പേരിൽ ഈ ഫയൽ സേവ് ചെയ്യണം.

    അടുത്തതായി Downloads (Home )  എന്ന ഫോർഡർ തുറന്ന് റൈറ്റ് ക്ലിക്ക് ചെയ്യുക.അതിൽ  Open in terminal എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക ..ടെർമിനൽ ഓപ്പൺ  ആയി വരും.അവിടെ താഴെ  നൽകിയിട്ടുള്ള കമാൻഡ് ടൈപ്പ് ചെയ്തു / കോപ്പി പേസ്റ്റ്...  അപ്പോൾ സിസ്റ്റം പാസ്‌വേഡ് ചോദിക്കും സിസ്റ്റം പാസ്സ്‌വേർഡ് നൽകി  Enter Key അമർത്തുക  

     
    sudo dpkg -i NICDSign.deb


    ഇൻസ്റ്റാൾ പൂർണ്ണമാകുന്നത് വരെ വെയിറ്റ് ചെയ്യുക .. ഇപ്പോൾ DSC പ്രവർത്തിക്കുന്നതായി കാണാം ..ഇല്ലെങ്കിൽ  സിസ്റ്റം Restart നൽകുമല്ലോ ..തുടർന്ന് താഴെ ചേർത്തിരിക്കുന്ന വിവരങ്ങൾ കൂടി അപ്ഡേറ്റ് ചെയ്യുക ..

    Application-System Tools-Preferences-Startup Applications എടുത്തു വലതു ഭാഗത്ത് കാണുന്ന ആഡ് ബട്ടൺ ക്ലിക്ക് ചെയ്യണം.അപ്പോൾ വരുന്ന വിൻഡോയിൽ 

    Name-NICDSign

    Command: /opt/nic/NICDSign/DSCService.sh


    എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.Comment എന്ന അവസാന ബോക്സിൽ ഒന്നും  നൽകേണ്ടതില്ല ..
    ഇനി സിസ്റ്റം Restart  നൽകിയിട്ട് ശ്രമിക്കു ...


    CR Preparation ,Registration (SCORE)

    The help file given here maybe useful to follow for CR submission and matters connected to it. Click the link below to view the help file.

    Kerala Curriculum Framework- Public Debate

    പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ എസ്സിഇആർടി ആരംഭിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുണ്ടായ വികസനം കണക്കിലെടുത്താണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ച് സമിതിയുടെ തീരുമാനപ്രകാരം തുടർ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ അഭിപ്രായവും നിർദ്ദേശങ്ങളും അറിയുന്നതിനായി പൊതു ചർച്ചകൾ സംഘടിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു .അതിന്റെ ഭാഗമായി  ഒരു  കൈപ്പുസ്തകം ചർച്ചകൾ സാധ്യമാക്കുന്നതിനായി എസ്സിഇആർടി തയ്യാറാക്കിയിട്ടുണ്ട്  ഹാൻഡ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

    Mid Term IT Exam Video Tutorials

    The half-yearly IT examination of classes 8, 9, 10 has been instructed to start on October 26, 2022 and be completed by November 19. According to this Half yearly IT exam file is available in Sampoorna. If you enter through HM Login in Sampoorna, there will be an icon for this on the dash board. Click on it to download the exam software. Password is also available in the same window. The examination should be completed by November 19 and sent along with a copy of the consolidated mark sheet to the district mail of Kite. Some helpful video tutorials for exam preparing students…
    Video Tutorial Link



    Instructions for Conduct Half Yearly IT Examination for the School Year 2022-23 in High School Classes

    Compassionate Employment scheme

    സേവനത്തിലിരിക്കെ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ .

    Downloads






    Kerala School Science/Maths /IT /Social Science Fair/ Talent Search Examination -Question Papers

    School Sasthrolsavam - Previous IT Quiz Questions

    School Study Tour Guidelines

    സ്‌കൂൾ പാദനയാത്രകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഏവരും   ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഇൻഡസ്ട്രിയൽ സന്ദർശനങ്ങൾ, വിനോദ/പഠന യാത്രകൾ എന്നിവ പോകുമ്പോൾ പാലിക്കേണ്ട സുരക്ഷ നിയമാവലികൾ ഓർമ്മിപ്പിക്കുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. അറിഞ്ഞിരിക്കേണ്ടത് ഇവയെല്ലാം..

    1. യാത്ര പോകുന്നതിന് പോകുന്ന സ്ഥലം, സന്ദർശിക്കുന്ന സ്ഥാപനങ്ങൾ, ദിവസം എന്നിവയെക്കുറിച്ച് പ്രധാനാധ്യാപകന് അറിവുണ്ടായിരിക്കണം. സ്ഥാപനങ്ങളും സ്ഥലങ്ങളും മറ്റും സന്ദർശിക്കുന്നതിന് മുമ്പായി കുട്ടികൾക്ക് അവയെ കുറിച്ചുള്ള അറിവ് നൽകണം.

    2. അപകടകരമായ ഇടങ്ങളിൽ കുട്ടികളെ യാത്രയ്ക്ക് കൊണ്ടു പോകരുത്. യാത്രയ്ക്കിടയിൽ ഫസ്റ്റ് എയ്ഡ്, അത്യാവശ്യ മരുന്നുകൾ എന്നിവ കരുതണം.

    3. യാത്ര പോകുന്നതിനു മുമ്പ് തന്നെ താമസം, ഭക്ഷണം, സന്ദർശന സ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവ നേരത്തെ ബുക്ക് ചെയ്യണം.

    4. 15  കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലാണ് മേൽനോട്ടം വേണ്ടത്. പെൺകുട്ടികൾക്ക് പ്രത്യേക വനിത അധ്യാപകരും ഉണ്ടായിരിക്കണം. രക്ഷകർത്താക്കളുടെ സമ്മതപത്രവും മൊബൈൽ നമ്പറുകളും വാങ്ങണം. യാത്രയുടെ മുഴുവൻ കണക്കുകളും യാത്ര ചെയ്ത കുട്ടികളെയും അധ്യാപകരെയും വിളിച്ചുചേർത്ത അവതരിപ്പിക്കുകയും സമ്മതം വാങ്ങുകയും ചെയ്യണം.

    5. യാത്രകൾ അവധി ദിവസങ്ങളിൽ മാത്രം നടത്തണം. യാത്രക്ക് പോകുന്ന കുട്ടികൾ ഒന്നു മുതൽ രണ്ടു ശതമാനം വരെയാണ്. അവർക്കുവേണ്ടി റഗുലർ ക്ലാസ്സുകൾ നഷ്ടപ്പെടുത്തുന്ന രീതി അനുവദിക്കില്ല.

    6. യാത്രാവേളകളിൽ അധ്യാപകർ പുകവലിക്കുന്നതും മറ്റു ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണ്. കുട്ടികളും ഇത്തരം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരം ഇല്ലാതാക്കേണ്ടതാണ്. ഉപയോഗിച്ചാൽ ഗുരുതരമായ ശിക്ഷ നടപടികൾക്കാണ് ഇരുകൂട്ടരും വിധേയമാവുക.

    7. പഠനയാത്രകൾ പോവുകയാണെങ്കിൽ കുട്ടികളുടെ പഠനവുമായി ബന്ധപ്പെടുത്തി മാത്രം നടത്തേണ്ടതാണ്. അവർ പഠിക്കുന്ന മേഖലകളിൽ ഉൾക്കാഴ്ച ഉണ്ടാക്കുന്നതാകണം പോകുന്ന സ്ഥലം. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് പഠനവുമായി ബന്ധപ്പെട്ട് പ്രത്യേക ചുമതലകൾ നൽകണം. യാത്രയുമായി ബന്ധപ്പെട്ട കുട്ടികളുടെ യാത്രക്കുറിപ്പുകൾ, ചിത്രരചനകൾ, കഥാ-കവിത സാമ്പത്തിക വിശകലനം, വിമർശന കുറിപ്പുകൾ, എന്നിവ സ്‌കൂൾ മാഗസിനുകളിൽ പ്രസിദ്ധീകരിക്കണം.

    സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് ബഹു . പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ വി. ശിവന്‍കുട്ടി. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറു വരെയാണ് യാത്ര പാടില്ലെന്ന്  നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനമേധാവിക്കായിരിക്കും .

    പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി  ഡയറക്ടറേറ്റും വിവിധ സർക്കുലറുകൾ വഴി വിശദമായി നൽകിയിട്ടുണ്ട്.അവ താഴെ ചേർക്കുന്നു ..

    Downloads

















    Online Leave Management System in SPARK

    ഒരു ജീവനക്കാരന് ഏത് തരത്തിലുള്ള അവധിയും ഓൺലൈനായി അപേക്ഷിക്കാം. PEN ഉള്ള എല്ലാ സ്ഥിരം ജീവനക്കാർക്കും അവരുടെ അവധി അപേക്ഷ സ്പാർക്കിലേക്ക് ലോഗിൻ ചെയ്തോ മൊബൈൽ ആപ്പ് മുഖേനയോ ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കാം. SPARK-ൽ ബന്ധപ്പെട്ട അതോറിറ്റി അവധി അംഗീകരിച്ചാൽ, ജീവനക്കാരന്റെ SPARK ഡാറ്റയിൽ അവധി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും. ലീവ് പ്രോസസ്സിംഗ് പ്രിവിലേജുള്ള ഉദ്യോഗസ്ഥർക്ക് ജീവനക്കാരുടെ അവധി പ്രോസസ്സ് ചെയ്യാനും അനുവദിക്കാനും കഴിയും. ഓൺലൈൻ ലീവ് മാനേജ്‌മെന്റ് സിസ്റ്റം എങ്ങനെ ഉപയോഗിക്കാമെന്ന വിശദാംശങ്ങൾ ചുവടെ ചേർത്തിരിക്കുന്നു ..









    Kerala School Sasthrolsavam 2022






    സ്കൂൾ ശാസ്ത്രോത്സവം സ്കൂൾ എൻട്രി നടത്താനുള്ള schoolsasthrolsavam.in എന്ന സൈറ്റ് സജ്ജമാണ്. സ്കൂൾ സമ്പൂർണ്ണ ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്കൂൾ വിവരങ്ങൾ ചേർത്തതിന് ശേഷം എൻട്രി നടത്താവുന്നതാണ് .

    Downloads 

    School Parliament Election 2022-23

    സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം.   സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം.  സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും.  സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു.

    Downloads 





    Kerala School Kalolsavam

    Kerala School Arts Festival is the art festival for children of LP, UP, High School, Higher Secondary and Vocational Higher Secondary schools in government, aided and unaided (recognized) schools of the state under the Department of Public Education. It also includes Arabic and Sanskrit arts festivals.

    • School Level   September 2022

    • Sub-district Level October 2022

    • District Level October 2022

    • State Level January 2023 (3rd-7th)

    Downloads 



     

    PFMS: New scheme/ Bank Account Registration

    പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ  നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ PFMS  പോർട്ടലിൽ രജിസ്റ്റർ ചെയ്ത് MAP ചെയ്തിരുന്ന ഏജൻസികളെ (സ്കൂളുകൾ) സാങ്കേതിക കാരണങ്ങളാൽ DEACTIVATE  ചെയ്തിരുന്നു. ഇപ്രകാരം DEACTIVATE ചെയ്ത ഏജൻസികൾ പുതുതായി സ്കീം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി സ്കൂളിന്റെ യൂസർ നെയിം/പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്  ഡീ ആക്ടിവേറ്റ് റിക്വസ്റ്റ് DGE  അപ്പ്രൂവ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും തുടർന്ന് പുതുതായി സ്കീം/ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
    പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (DGE)ഡീആക്ടിവേഷൻ അപ്പ്രൂവ് ചെയ്തിട്ടുണ്ടെങ്കിൽ  ചിത്രത്തിലേത് പോലെ APPROVED  വന്നിട്ടുള്ള സ്കൂളുകൾ പുതുതായി സ്കീം/ ബാങ്ക് അക്കൗണ്ട്  രജിസ്റ്റർ ചെയ്യേണ്ടതാണ്.
    (My scheme > Deactivate scheme/ bank Acc >  Approver Remarks = Approved   ) 

    സ്കീം / ബാങ്ക് അക്കൗണ്ട് രജിസ്റ്റർ  ചെയ്യുന്ന വിധം

    1. PFMS പോർട്ടലിൽ ലോഗിൻ ചെയ്യുക. CLICK HERE LOGIN
    2 . MY SCHEME സെലക്ട് ചെയ്യുക
    3 . MANAGE   ക്ലിക് ചെയ്യുക
    4 . STATUS എന്ന കോളത്തിൽ NOT IN USE   OR    (  My scheme >  Deactivate scheme/ bank Acc.  >
    Approver Remarks = Approved ആണെന്ന് ഉറപ്പു വരുത്തുക
    5 . REGISTER NEW SCHEME  ക്ലിക് ചെയ്യുക
    6 .  SCHEME എന്നുള്ളതിന്റെ  ബോക്സിന്‍റെ തൊട്ടടുത്ത SELECT SCHEME  ക്ലിക് ചെയ്യുക. SCHEME CODE  ആയ “2819”   ടൈപ്പ് ചെയ്ത് SEARCH ചെയ്താല്‍  DROP BOX  ൽ വരുന്ന  MID DAY MEAL Kerala(2819) > SELECT  ചെയ്യുക
    7 . Scheme Name എന്ന ബോക്സില്‍  MID DAY MEAL Kerala(2819)  വന്നു എന്ന് ഉറപ്പുവരുത്തുക.
    8 .  I WILL RECIEVE FUNDS FROM THIS AGENCY എന്ന ഓപ്ഷൻ (മൂന്നാമത്തെ ബട്ടന്‍ ) സെലക്ട് ചെയ്യുമ്പോള്‍  ആ ബോക്സ്‌ ACTIVE ആകും.

    SEARCH എന്ന ബോക്സ്  CLICK ചെയ്ത്  ഫണ്ടിംഗ് ഏജൻസി STATE,DISTRICT എന്നിവ SEARCH ചെയ്ത്  AEO > SELECT ചെയ്യുക      ( സ്കൂളുകൾ സെലക്ട് ചെയ്യേണ്ടത് ബന്ധപ്പെട്ട  ഉപജില്ലാ വിദ്യഭ്യാസ ഓഫീസിന്‍റെ പേര്  ആണ്)
    9 . CHECK SNA DETAILS എന്ന BOX  ക്ലിക് ചെയ്യുക
    10 . ACCOUNT TYPE എന്നതില്‍  State Nodal Account എന്നത് കാണാം.അത് മാറ്റുന്നതിനായി   DROP BOX  ൽ നിന്നും ZERO BALANCE SUBSIDIARY ACCOUNT എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
    11 . SELECT BRANCH എന്ന ഓപ്ഷനിൽ CLICK ചെയ്യുക.പോപ്‌ അപ്പ്‌ വിന്‍ഡോയില്‍   IFS CODE ENTER ചെയ്ത് ബ്രാഞ്ച്  സെലക്ട് ചെയ്യുക.
    12 . ACCOUNT NUMBER കൃത്യമായി രേഖപ്പെടുത്തുക (PFMS-NOON MEAL നു വേണ്ടി കാനറാ ബാങ്കിൽ തുടങ്ങിയിട്ടുള്ള ZERO BALANCE SUBSIDIARY ACCOUNT)
    13.പാസ്‌ ബുക്കില്‍  നോക്കി ACCOUNT NAME   >  AGENCY NAME AS PER BANK -ല്‍  നല്‍കുക.
    14 . AGENCY ACCOUNT SCHEME COMPONENT MAPPING എന്ന ലിങ്കിൽ നിന്നും അനുയോജ്യമായ COMPONENTS സെലക്ട് ചെയ്യുക.( BULK എന്നത് നല്‍കിയാലും മതിയാവും) SAVE ക്ലിക് ചെയ്യുക.
    15 . SAVE  എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക .    
    " New added Scheme and Account will be visible under Manage Scheme after Next Login into PFMS" എന്ന സന്ദേശം സ്ക്രീനില്‍ കാണിക്കും OK  ക്ലിക് ചെയ്യുക.
    "Scheme Saved Successfully"  എന്ന സന്ദേശം സ്ക്രീനില്‍ തെളിയും.
    16. സ്റ്റാറ്റസ് അറിയുന്നതിനായി
    My Schemes > Manage > status =PENDING കാണിക്കും. AEO അംഗീകരിക്കുന്നതോടെ "Approved" ആവും .Registered email id  യില്‍  " Your Account Number has been approved" എന്ന  Message വരികയും ചെയ്യും.

    NB :  (i) APPROVE  ചെയ്യുന്നതിനു മുമ്പ്‌ എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ AEO ഓഫീസുമായി ബന്ധപ്പെട്ട്  REJECT  ചെയ്ത്  വീണ്ടും REGISTRATION നടത്താവുന്നതാണ്.

    (ii) പുതിയതായി രജിസ്റ്റ്ര്‍ ചെയ്യുമ്പോള്‍  Already Registered എന്ന സന്ദേശം വന്നാല്‍ സ്കീം Deactivate  ചെയ്യപ്പെട്ടിട്ടില്ല എന്ന്‍ മനസ്സിലാക്കാം.  (My scheme >  Deactivate scheme/ bank Acc.  > Approver Remarks = Approved ആണെന്ന്  ചെക്ക്‌ ചെയ്യുക.  ഒരു പക്ഷെ വീണ്ടും deactivation ചെയ്യേണ്ടി വരാം അല്ലെങ്കില്‍ DGE APPROVAL നടന്നിട്ടുണ്ടാവില്ല. 

     
    antroid store
    Computer Price List
     Telephone & School Code Directory
    Mozilla Fiefox Download
    java
    google chrome

    Email Subscription

    Enter your email address:

    powered by Surfing Waves

    GPF PIN Finder