FLASH NEWS GPAIS Premium Date Extended Circular in Latest News+

TAX PLANNING

ബജറ്റ് പ്രഖ്യാപനത്തെ തുടർന്ന് ആദായനികുതിദായകരെല്ലാം സംശയത്തിലായിരുന്നു.പഴയ സ്ലാബോ അതോ പുതിയ സ്ലാബോ തിരഞ്ഞെടുക്കേണ്ടത് എന്ന്. ഇനി അത്തരം ആശങ്ക വേണ്ട. ഏതു സ്ലാബ് വേണമെന്നു ബുദ്ധിമുട്ടില്ലാതെ തന്നെ നിശ്ചയിക്കാം.രണ്ടു തരത്തിൽ കണക്കു കൂട്ടണമെന്നു മാത്രം. 

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. രണ്ടു  രീതിയിലുള്ള നിരക്കുകൾ  അനുസരിച്ചും  നൽകേണ്ട നികുതി കണക്കാക്കുക. അതായത് നിങ്ങൾക്ക് അർഹമായ ഇളവുകളെല്ലാം പരിഗണിച്ചു പഴയ നിരക്കിൽ എത്ര നികുതി നൽകണം എന്നു നോക്കുക. രണ്ടാമതായി ആ ഇളവുകളെല്ലാം ഒഴിവാക്കി പുതിയ കുറഞ്ഞ നിരക്കിലും നികുതി ബാധ്യത കണക്കു കൂട്ടുക. ഇതിൽ ഏതിലാണോ കൂടുതൽ നികുതി എന്നു കണ്ടെത്തുക. എന്നിട്ട് അതൊഴിവാക്കി മറ്റേ രീതി സ്വീകരിക്കുക.
വേണമെങ്കിൽ പിന്നീട് മാറ്റാം
ഒരിക്കൽ പുതിയ നിരക്ക് സ്വീകരിച്ചു കഴിഞ്ഞാൽ പഴയതിലേക്ക് തിരിച്ചു പോകാനികില്ല എന്ന റിപ്പോർട്ടുകളാണ് പ്രധാനമായും  നികുതിദായകളെ ആശങ്കയില്‍ ആഴ്ത്തിയത്. എന്നാലിപ്പോൾ പ്രത്യക്ഷ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നു, പുതിയ സ്ലാബ് സ്വീകരിച്ചാലും, ആവശ്യമെങ്കിൽ പിന്നീട്, അതായത് തുടർ വർഷങ്ങളിൽ  പഴയ നിരക്കിലേക്ക് മാറാം എന്ന്. അതുകൊണ്ടു തന്നെ ഇനി പുതിയതു വേണോ പഴയതു വേണോ എന്നു സംശയിച്ചു നിൽക്കേണ്ടതില്ല. ഇപ്പോഴത്തെ ലാഭം മാത്രം നോക്കി തിരഞ്ഞെടുക്കുക. പിന്നീട് മറ്റേതാണു ലാഭമെന്നു വന്നാൽ അങ്ങോട്ട് മാറാം.
തിരുമാനം  2021  ജൂലൈയിൽ മതി
തീരുമാനം എടുക്കാൻ ആവശ്യത്തിനു സമയം കിട്ടുമെന്നതാണ് മറ്റൊരു കാര്യം.  പുതിയ ബജറ്റ് നിർദേശം  2020 ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെങ്കിലും ഏതു സ്ലാബു വേണമെന്ന തീരുമാനം  2021  ജൂലൈയിൽ എടുത്താൽ മതി. അതായത് റിട്ടേൺ കൊടുക്കേണ്ട സമയത്ത് മാത്രം.
മാത്രമല്ല നിങ്ങൾക്ക് അർഹതയുള്ള ഇളവുകളെല്ലാം 2021 മാർച്ച് 31ന് കൃത്യമായി അറിയാം, മനക്കണക്കു കൂട്ടി വിഷമിക്കേണ്ട. അതനുസരിച്ചു രണ്ടു നിരക്കിലും കണക്കു കൂട്ടി  ഏതു സ്ലാബ് വേണമെന്നു തീരുമാനിക്കാം. ആവശ്യത്തിനു സമയമുണ്ട്.
കണക്കുകൂട്ടാൻ കാൽക്കുലേറ്ററും
ആദായനികുതി എന്നു കേൾക്കുമ്പോൾ തന്നെ തല പെരുക്കും. പിന്നയല്ലേ രണ്ടു തരത്തിൽ കണക്കു കൂട്ടുന്നത് എന്നു  ചിന്തിച്ചും ഇനി തല  പുണ്ണാക്കേണ്ട. ലഭ്യമായ ഇളവുകളും കിഴിവുകളും ഉൾപ്പെടുത്തി  പഴയ രീതിയിലും അതൊന്നുമില്ലാതെ പുതിയ രീതിയിലും  ഉള്ള നികുതി തുക കണക്കാനുള്ള കാൽക്കുലേറ്ററുകൾ ആദായനികുതി വകുപ്പു തന്നെ തയ്യാറാക്കി ലഭ്യമാക്കിയിരിക്കുന്നു.
60 നു താഴെ,60 മുതൽ 80 വരെയുള്ളവർ, 80 നു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗകാർക്കു സ്വന്തം നികുതി ബാധ്യത ഇ കാൽക്കുലേറ്റർ വഴി  കണക്കാക്കാം.  ഒട്ടേറേ ഓൺലൈൻ സൈറ്റുകളിൽ ഇത്തരം കാൽക്കുലേറ്ററുകൾ ലഭ്യമാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ തന്നെ കാൽക്കുലേറ്റർ ഉപയോഗിച്ചാൽ  കണക്കുകൾക്ക് കൃത്യത ഉറപ്പാക്കാം.

Medical Reimbursement Claims-Helps

Timus10 - for FY 2019-2020

The all new TIMUS 10 - Multi Purpose utility Software includes modules for Income Tax Statement Preparation directly fetching data from SPARK Salary Drwan Statement, PIMS Anticipatory Statement -Data Integration( for treasuries ), Annexure 2 extraction, Annexure2  consolidated Statement,  Bulk Form 16 B Generation, Pension Revision 2014-arrear Calculator, Pay Revision 2014-Arrear Calculator, Income Tax Calculator, NPS Bill / Challan  Preparation for Treasuries, Links to Various sites/ tds tutorial

This advanced software is developed by Sri. SAJI V. KURIAKOSE, District coordinator Idukki from Treasury Department.
 
Downloads
Timus 10x.exe
Timus 10x.zip

Timus10x.exe ഇത് ഒരു എക്സിക്യൂട്ടബിൾ   സിപ് ഫയൽ  ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന timus10x.exe എന്ന ഫയലിൽ double click  ചെയ്താൽ  ഇത് തനിയെ extract  ചെയ്യപ്പെട്ടു, timus10x എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-10x.xls എന്ന excel file  ഓപ്പൺ  ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files  ഇമെയിൽ  വഴി  അയക്കുവാൻ സാധിക്കില്ല  
Timus10x.zip - ഇത് സാധാരണ സിപ് ഫയലാണ്. ഈ സിപ്  ഫയൽ ഡൌൺലോഡ് ചെയ്യുന്നവർ നിർബന്ധമായും ഏതെങ്കിലും ZIP FILE  Extractor (Win Zip / Win Rar) ഉപയോഗിച്ച് extract ചെയ്യേണ്ടതാണ്. ഇങ്ങനെ extract ചെയ്യുമ്പോള്‍  timus10x എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള  timus10x.xls എന്ന excel file  ഓപ്പൺ  ചെയ്തു  പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. (Win Zip കമ്പ്യൂട്ടറിൽ  ഇൻസ്റ്റാൾ  ചെയ്തിട്ടുള്ളവർ  WinZipൽ നിന്നുകൊണ്ട് ഒരു കാരണവശാലും പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ  ശ്രമിക്കരുത്. അങ്ങനെ ചെയ്താല് trsvk201819.mdb file missing എന്ന എറർ  മെസേജ് വരും.  .ഇത്തരം ZIP FILES   ഇമെയിൽ  വഴി  അയക്കാവുന്നതാണ്.

Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്ന  രീതികളിൽ  നിന്നും വ്യത്യസ്തമായി സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure 2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു..

പ്രധാന സവിശേഷതകള്‍

Annexure2 തയ്യാറാക്കൽ : ഇപ്പോൾ Income tax Quarterly Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure  2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 10, ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്  ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 10 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.


IT statement from Spark Statement salary drawn statement :SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു  നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement  തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)


SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം,  Timus> Income Tax Statement for  Years  എന്ന option  വഴി സെലക്ട് ചെയ്താല്‍ മതിയാകും.  2009-2010  സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019  വരെയുള്ള ഏത് വര്ഷത്തെയും  IT STATEMENT   തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല് നിന്ന് നേരിട്ട് fetch ചെയ്ത്,   സേവ് ചെയ്യാനും ആവശ്യാനുസരണം  Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS  ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും  പിന്നീട് ആവശ്യമായ Deductions  മാത്രം വരുത്തി  Income Tax Statement  തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.


Capturing data from PIMS Anticipatory Statement : PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്‌, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം


Timus ൽ ഉൾപ്പെടടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക്  നേരിട്ട് പകർത്താവുന്നരീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.

ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണനകളക്ക നുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.


Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDട Statement വാലിസേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ടെക്സ്റ്റ് ഫയലിൽ നിന്നും ഡേറ്റ ശേഖരിച്ച് അനക്സർ 2 വിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു..

SSLC - IT Theory Model Questions & Answers : English / Malayalam Medium

Property Statement of Govt Employees


കേരള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 റൂള്‍ 37,39 എന്നിവ പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും  ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ നടപ്പ്  വര്‍ഷത്തില്‍ സ്വന്തമാക്കിയതോ ,കൈമാറ്റം ചെയ്തതോ ആയ എല്ലാ സ്ഥാവര ജംഗമ വസ്തുവകളുടെയും വിവരങ്ങള്‍ 2020 ജനുവരി  15 നു മുന്‍പ്‌ അതാത്  വിഭാഗങ്ങളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ .ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവ് ധനകാര്യ വകുപ്പിന് മാത്രമേ ബാധകമുള്ളൂ (Online Entry) തുടര്‍ ഉത്തരവ് വരുമെന്ന് കരുതാം..
Downloads
Property Statement Part -I
Property Statement Part -II
Property Statement circular No.99-2019-FinDated 23-12-2019
Property Statement Certificate
GO Regarding Property Statement (GO(P) No:171/2016 Fin dtd 12/11/2016
Instructions to file Annual Property Returns in SPARK -Module
Landed Property Statement Order

GPF Temporary Advance Online Application & Bill Preparation

GPF Temporary Advance Application എങ്ങനെ സ്പാര്‍ക്കില്‍ നല്‍കാം ..
Salary Matters -Provident Fund (PF )-GPF Temporary Advance Application എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക 

തുറന്നു വന്ന പേജില്‍ Employee യെ സെലക്ട്‌ ചെയ്യാം
ലോണ്‍ എടുക്കാന്‍ അര്‍ഹരെങ്കില്‍  ഇതു പോലുള്ള പേജ് കാണാം
ഇവിടെ നമ്മുടെ പിഎഫ് വിവരങ്ങള്‍ അപ്ഡേറ്റ് ആയതായി കാണാം
ഇവിടെ Amount of Advance Required (both in figures and words) :    
Purpose for which it is Required     :    
Rule or Rules under which the request is covered  :    
 Special reason for granting the advance
(to be filled by DDO)     :    
Amount of consolidated advance [sum of items 5(e) and 7 ] and amount of monthly installments in which the consolidated advance is proposed to be repaid    :     Consolidated Amount                  :  
Number of installments in which the advance to be recovered എന്നി വിവരങ്ങള്‍ നല്‍കി submit ചെയ്യുക.
തുടര്‍ന്ന് Salary Matters -Provident Fund (PF)-GPF Temporary Advance Approval എടുക്കുക .
(Approval നല്‍കുന്നതിന് മുന്‍പ് DSC (Digital Signature Certificate ) കണക്ട് ചെയ്തിരിക്കണം ) ഈ പേജിലെ You have ....Pending Application(s) to Forward -View വില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വന്ന select എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Form II കാണാം ഈ പേജിന്റെ അവസാന ഭാഗത്ത്‌ Approval/Rejection Comments എന്ന കോമ്പോ ബോക്സില്‍ Approval എന്ന് നല്‍കി Certified that the approval is done by me based on the financial delegation orders issued by Govt for approval of GPF temporary advance. എന്ന മെസ്സേജിന്‍റെ ഇടത് വശത്തുള്ള ചെക്ക്‌ ബോക്സില്‍ ടിക്ക് നല്‍കി Approve നല്‍കാം .. (അപ്പ്രൂവിംഗ് അതോറിറ്റി മാറ്റമുണ്ടെങ്കില്‍ മാറ്റണം )
(നല്‍കിയ വിവരങ്ങള്‍ ശരിയാണോന്നു പരിശോധിക്കാന്‍ Generate Draft Sanction order എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം തെറ്റുണ്ടെങ്കില്‍ Reject ചെയ്യാം)
തുടര്‍ന്ന്ടോക്കണ്‍ പാസ്സ്‌വേര്‍ഡ്‌ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കാം.അപ്പോള്‍ തന്നെ അപേക്ഷകന്‍റെ ഫോണില്‍ AG KERALA യുടെ മെസ്സേജ് ലഭിക്കും.ഇനി Form II പ്രിന്‍റ് എടുക്കാം .

ബില്‍ എടുക്കേണ്ട വിധം
1.സാധാരണ പോലെ ക്ലൈം എന്‍ട്രി ആവശ്യമില്ല .Accounts -Claim Approval ഇവിടെ ക്ലൈം സെലക്ട്‌ ചെയ്യുക Approval/Rejection Comment നല്‍കി Approve കൊടുക്കുക .
2.Accounts -Bills-Make Bill From Approved Claims-Make Billനല്‍കി ബില്‍ പ്രിന്‍റ് എടുക്കാം
3.Accounts -Bills -E Submit Bill.

ട്രെഷറിയില്‍ നല്‍കേണ്ടത് (തുടക്കം ആയതിനാല്‍ ABCD Statement മാനുവലായി നല്‍കേണ്ടി വരും)
1.Bill
2.Form II (Application and Sanction)
3.Statement
4.Credit Card(Last 3 Year)
5.DA Arrear Statement

ലോക്കല്‍ ഡെലിവറിയില്‍ ചേര്‍ത്ത് ട്രെഷറി ഓഫീസര്‍ക്ക് നല്‍കാന്‍
1.Form II (Application and Sanction)
2.Statement
3.Credit Card(Last 3 Year)
4.DA Arrear Statement
 ഇതെല്ലാം ആവശ്യമാണോ എന്ന് Concerned Treasury ല്‍ ചോദിക്കുക
Downloads
GPF Closure  Application-Help File
Certificate Of Transfer Of Charge For Leave
Leave Management Module
Spark implemented Dashboard Facility for aided institutions in AEO/DEO login
GPF -NRA/NRA Conversion ,GPF New Admission - Help File
കേരള ജനറല്‍ പ്രോവിഡന്റ് ഫണ്ടിനെക്കുറിച്ചും ഫണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതിനെക്കുറിച്ചും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
GPF NORMS
GPF TA .സ്പാര്‍ക്ക് ഓണ്‍ലൈന്‍ മാത്രം മതി,,,ABCD സ്റ്റേറ്റ്മെന്റോ മറ്റ്ഫോമുകളോ വേണ്ടെന്ന സര്‍ക്കുലര്‍

SPARK LiVE- Whatsapp Broadcast (Total Members 452)
(i)Save the number 9495373360 in your mobile in the name of SPARK LiVE
(ii) Send a whatsapp message ADD <Your Name> to SPARK LiVE  from your mobile. (eg: ADD Nihara )

How to Find - Pension, Gratuity, Commutation, Family Pension

പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ എങ്ങനെ കണ്ടുപിടിക്കാം?
I. യോഗ്യസേവനകാലം
ആകെ സർവീസ് = സർവീസിൽ നിന്നു വിരമിച്ച തീയതി- സർവീസിൽ പ്രവേശിച്ച തീയതി.
യോഗ്യസേവനകാലം= ആകെ സർവീസ്- അയോഗ്യസർവീസുകൾ +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ
കുറഞ്ഞത് പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കി ലേ KSR Vol.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗണിക്കൂ.
II. ശരാശരി വേതനം (Average Emoluments -AE )
ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവസാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്‍റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല.
III. പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം-
Rule 64(B)
പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം
2 x 30 (29 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കിലും 30 ആയി കണക്കാക്കും)
ഉദാ: 1. ശരാശരി വേതനം = 40,500, യോഗ്യസർവീസ്= 30 വർഷം.
പെൻഷൻ തുക = 40,500 x 30 = 20,250രൂപ
2 x 30
2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം.
പെൻഷൻ തുക = 34,500 x26 =14,950രൂപ
2 x 30
3. ശരാശരി വേതനം= 30,000, യോഗ്യസർവീസ്= 10 വർഷം
പെൻഷൻ തുക = 30,000x 10 =5000
2 x 30
കുറഞ്ഞ പെൻഷൻ തുക 8,500രൂപ
4. ശരാശരി വേതനം = 50,400, യോഗ്യസർവീസ് = 32 വർഷം
പെൻഷൻ തുക = 50,400 x 30 = 25,200രൂപ
2 x 30
(ഓരോ മാസവും പെൻഷൻ തുകയും ആ തുകയുടെ ക്ഷാമാശ്വാസവും കൂടി കിട്ടുന്ന തുകയാണ് ഓരോ പെൻഷൻകാർക്കും കൈ യിൽ ലഭിക്കുന്നത്.)
പെൻഷൻ തുക കണ്ടുപിടിക്കുന്ന വേളയിൽ 50 പൈസയിൽ താഴെയാണെങ്കിലും മുകളിലാണെങ്കിലും തൊട്ടടുത്ത രൂപയായി റൗണ്ട് ചെയ്യാം.
IV. ഗ്രാറ്റുവിറ്റി കണ്ടുപിടിക്കുന്ന വിധം (DCRG)
ഗ്രാറ്റുവിറ്റിക്ക് അർഹത നേടാൻ കുറഞ്ഞത് അഞ്ചുവർഷത്തെ യോഗ്യസർവീസ് പൂർത്തിയായിരിക്കണം. എന്നാൽ പരമാവധി 33 വർഷംവരെയേ പരിഗണിക്കൂ. ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ അവസാന തീയതിയിലെ പ്രതിമാസ അടിസ്ഥാനശബള നിരക്കും അതിനർഹമായ ക്ഷാമബത്തയുമാണ് ഗ്രാറ്റുവിറ്റി തുക നിർണയിക്കാൻ മാനദണ്ഡമായി എടുക്കുന്ന വേതനം.
DCRG = സേവനത്തിൽനിന്നു വിരമിച്ച മാസത്തിന്‍റെ അടിസ്ഥാന ശബളം (Basic Pay+ ക്ഷാമബത്ത (DA) x- യോഗ്യസേവനം ഭാഗം 2
ഉദാ:-
1. Basic Pay-42,500. DA=20%. യോഗ്യ സർവീസ്-26 വർഷം.
ഗ്രാറ്റുവിറ്റി= 42,500 x 20%=8500, 42,500+8500= 51,000 x26/2= 6.67,800

2. Basic Pay- 50,400. DA=20%. യോഗ്യ സർവീസ് - 33 വർഷം
ഗ്രാറ്റുവിറ്റി= 50,400 x 20%=10,080 50,400+10,080= 60,480 x 33/2=9,97.920

3. Basic Pay- 65,400, DA 20%, യോഗ്യ സർവീസ്= 33 വർഷം
ഗ്രാറ്റുവിറ്റി= 65,400 x 20%= 13,080 65,400+13,080= 78,480 x 33/2= 12,94.920
V. കമ്യൂട്ടേഷൻ നിർണയിക്കുന്ന വിധം (Commutation of Pension)
സർവീസിൽനിന്നു വിരമിക്കുന്നവർക്ക് ഓരോ മാസവും കിട്ടാൻപോകുന്ന അടിസ്ഥാന പെൻഷന്‍റെ ഒരു ഭാഗം മൂല്യത്തിന നുസരിച്ച് പരിവർത്തനം ചെയ്യാം. അടിസ്ഥാന പെൻഷന്‍റെ 40 ശതമാനം ഇപ്പോൾ പരിവർത്തനം ചെയ്യാം (1/3/2006 മുതൽ). അടിസ്ഥാന പെൻഷൻ 40 ശതമാനം പരിവർത്തനം ചെയ്യുന്പോൾ പെൻഷൻകാരന്‍റെ പ്രായം പരിവർത്തന ഘടകം (Table Value) എന്നിവ പരിഗണിക്കേണ്ടതാണ്. പരിവർത്തനഘട കം തീരുമാനി ക്കുന്നത് അടുത്ത ജന്മദിനത്തിലെ പ്രായമാണ്. (57വയസ്=11.10)
കമ്യൂട്ടേഷൻ തുക= പെൻഷൻ തുകയുടെ 40% x 12 x Table Value:
ഉദാ:
1. പെൻഷൻ - 14,950, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 14,950 x 40% = 5,980 x 12 x11.10=7,96,536
2. പെൻഷൻ- 8,500, വിരമിക്കൽ പ്രായം 56, Table Value- 11.10
കമ്യൂട്ടേഷൻ = 8500 x 40%= 3400 x 12 x11.10=4,52,880
3. പെൻഷൻ - 29,920, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 29,920 x 40%= 11,968 x 12 x 11.10= 15,94,138
4. പെൻഷൻ -60,000. വിരമിക്കൽ പ്രായം 56, Table Value-11.10
കമ്യൂട്ടേഷൻ= 60,000 x 40 %= 24,000 x 12x 11.10= 31,96,800
കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിക്കൽ
പെൻഷൻ കമ്യൂട്ടേഷന് ഉപയോഗിച്ച പരിവർത്തന ഘടകത്തെ അടുത്ത പൂർണസംഖ്യയായി തിട്ടപ്പെടുത്തിയ അത്ര യും വർഷം കഴിഞ്ഞാണ് കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃ സ്ഥാപിച്ചു കിട്ടുക.
56 വയസിലാണ് വിരമിക്കുന്നതെങ്കിൽ 57ന്‍റെ ടേബിൾ വാല്യു 11.10 ആണ് സ്വീകരിക്കേണ്ടത്. 55 വയസിലാണു വിരമിക്കുന്നതെ ങ്കിൽ 56ന്‍റെ ടേബിൾ വാല്യു 11.42 ആണ് സ്വീകരിക്കേണ്ടത്. ഈ രണ്ടു ടേബിൾ വാല്യുവും അടുത്ത പൂർണസംഖ്യയായി റൗണ്ട് ചെയ്യുന്പോൾ 12 ലഭിക്കുന്നു. ഇങ്ങനെയുളളവർക്ക് 12 വർഷത്തിനു ശേഷം പൂർണാവസ്ഥയിൽ പെൻഷൻ ലഭിക്കും.
VI. ഫാമിലി പെൻഷൻ കണ്ടുപിടിക്കുന്ന വിധം
ജീവനക്കാരൻ അവസാനമായി വാങ്ങിയ അടിസ്ഥാന ശബളത്തിന്‍റെ (സർവീസിൽനിന്നു വിരമിച്ചപ്പോൾ/ സർവീസിലിരുന്നു മരിച്ചപ്പോൾ) 30 ശതമാനം തുകയാണ് ജീവനക്കാരന്‍റെ /പെൻഷണറുടെ മരണത്തിനു ശേഷം കുടുംബത്തിലെ അവകാശിക്കു ഫാമിലി പെൻഷനായി ലഭിക്കുക. ഏറ്റവും കുറഞ്ഞ ഫാമിലി പെൻഷൻ 1/7/2014മുതൽ 8500രൂപയാണ്. അടിസ്ഥാന പെൻഷൻ തുകയായ 8500രൂപയും അതിന്‍റെ ക്ഷാമാശ്വാസവും മെഡിക്കൽ അലവൻസും കൂടിയ തുകയാണ് ഓരോ മാസവും ആദ്യ വാരത്തിൽ മുൻകൂറായി ലഭിക്കുന്നത്.
ഫാമിലി പെൻഷൻ - സ്പെഷൽ നിരക്ക്
സർവീസിലിരുന്നു മരിച്ച ജീവനക്കാരന്‍റെ കുടും ബ ത്തി നു ആദ്യ ഏഴുവർഷം അവസാനമായി വാങ്ങിയ അടിസ്ഥാനശന്പള ത്തിന്‍റെ 50ശതമാനമാണ് ഫാമിലി പെൻഷൻ കിട്ടുക. ഏഴു വർഷ ത്തിനു ശേഷം സാധാരണ നിരക്കായ 30 ശതമാനവും. പെൻഷനാ യിട്ട് ഏഴു വർഷത്തിനകം മരിച്ച പെൻഷണറുടെ ഫാമിലിക്ക് പെൻഷനായ തീയതി മുതൽ ഏഴു വർഷംവരെ അവസാനമായി വാങ്ങിയ അടിസ്ഥാനശന്പളത്തിന്‍റെ 50 ശതമാനം ഫാമിലി പെൻ ഷൻ കിട്ടും. അതായത് ഏഴു വർഷമോ 63 വയസോ ഇതിൽ ഏതാ ണ് ആദ്യം വരിക ആ കാലയളവുവരെ പ്രത്യേ ക നിരക്കായ 50 ശതമാനവും അതിനുശേഷം സാധാരണ നിരക്കായ 30 ശതമാ നവും. എങ്ങനെയായാലും ജീവിച്ചിരുന്നപ്പോൾ വാങ്ങിയ പെൻഷ ൻ തുകയേക്കാൾ അധികരിക്കാൻ പാടില്ല ഫാമിലി പെൻഷൻ.

Mid Day Meal Scheme- Bill Preparation in BiMS

Role : DDO ല്‍ ലോഗിന്‍ ചെയ്ത ശേഷം ഇടതുവശത്തെ മെനുവില്‍ Allotment മെനുവില്‍ വരിക View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.ഇവിടെ രണ്ട്  Allotment കാണാം ഒന്ന്‍ :MDM- Cooking Charge Central Share ,മറ്റൊന്ന് MDM- Cooking Expense State Share.


അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും. ഇവ മറ്റൊരിടത്ത് Enter ചെയ്തു കൊടുക്കേണ്ടതു കൊണ്ട്, ഇവ എഴുതിവെക്കുക.
തുടര്‍ന്ന് ബില്‍ മെനുവില്‍ നിന്നും ബില്‍ എന്‍ട്രിയില്‍ ക്ലിക്ക് ചെയ്യുക. Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് SCO, Expenditure Head of Account, Type of Bill-Advance  എന്നിവ നല്‍കുക. ഇതോടെ SCO (Sub controlling Officer) Deputy Director of Fisheries ആയും Expenditure Head of Account ഉം തനിയേ  ആക്ടീവായി വന്നിട്ടുണ്ടാകും. അഡ്വാന്‍സ്‌ തുകയായതിനാല്‍ Type of Bill എന്നത് Advance എന്ന് നല്‍കി Save ചെയ്യുക.ഇനി Settlement ആയി നല്‍കണമെങ്കില്‍ അതുമാവാം അപ്പോള്‍ മുഴുവന്‍ തുകയും പിന്‍ വലിക്കണം (Contact Concerned Treasury )

ഉടന്‍ ചുവടെ Claim Details എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇവിടെ From Date, To Date, Description(MDM- Cooking Charge Central Share / MDM- Cooking Expense State Share) Sanction Order No, Sanction Order Date, Amount, Upload എന്നിവയുണ്ടാകും. ഈ വിവരങ്ങള്‍ Allotted Amount എന്ന ഘട്ടത്തില്‍ വച്ച് എഴുതി വച്ചിട്ടുള്ളവയാണ്.അനുവദിച്ച തുക മുഴുവനായി പിന്‍ വലിക്കാന്‍ കഴിയില്ല ,മുകളില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം നോക്കുക  ,
അതിനാല്‍ From To , Description  Sanction Order No. Sanction Order Date Amount 
എന്നിവ നല്‍കി സേവ് ചെയ്യുക .
തുടര്‍ന്ന് വന്ന വിന്‍ഡോ Deduction Details ഇത് ബാധകമല്ലാത്തതിനാല്‍ Skip ചെയ്യുക .

തുടര്‍ന്ന് Beneficiary Details  എന്ന ഓപ്ഷന്‍ കാണാം ,ഇവിടെ Add Manually എന്നോ File Upload എന്ന ബട്ടണോ ഉപയോഗിക്കാം File Uploadല്‍ ക്ലിക്ക് ചെയ്താല്‍ Download sample csv file എന്ന ഓപ്ഷന്‍ വഴി CSV ഡൌണ്‍ലോഡ് ചെയ്ത് അതില്‍ Beneficiary Detailsനല്‍കി Browseചെയ്ത്  സബ്മിറ്റ്ചെയ്യാം അലെങ്കില്‍ Add Manually  എന്നത് ഉപയോഗിക്കാം .

ഇവിടെ Name, Party's/ DDO's Mob No. Credit To, IFS Code, Account No, Amount, Purpose  ( MDM- Cooking Charge) Beneficiary Id ( 1 ) എന്നിവ കൃത്യമായ്‌ നല്‍കുക  (ഏത് അക്കൗണ്ടിലേക്കാണ് നമുക്ക് പണം ക്രഡിറ്റ് ചെയ്യേണ്ടത് എന്നു ചേര്‍ക്കാനുള്ള ഓപ്ഷനാണ് Beneficiary Details .ഈ ഭാഗം  കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനര്‍ത്ഥം മുകളില്‍ ഉള്ള Claim details, Deduction details എന്നീ ഘട്ടങ്ങളില്‍ എവിടെ വച്ചോ പൂര്‍ത്തിയാക്കാതെ കൃത്യമായ രീതിയില്‍ സേവ് ചെയ്തിട്ടില്ലെന്നാണ്. എങ്കില്‍ Bill-Edit Bill ല്‍ ചെന്ന് ഈ പേജിലേക്ക് വീണ്ടും വരാം. ഇവിടെ Deduction details എന്റര്‍ ചെയ്ത ശേഷമോ ഒന്നും എന്റര്‍ ചെയ്യാനില്ലെങ്കില്‍ സ്കിപ് ചെയ്ത ശേഷമോ Beneficiary details ലേക്ക് എത്താം. ഈ ഭാഗം ദൃശ്യമാകുമ്പോള്‍ അതില്‍ അനുവദിച്ച പണം ക്രഡിറ്റ് ചെയ്യാനുള്ള ബെനിഫിഷ്യറി അക്കൗണ്ട് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.ഡിഡിഒയുടെ അഥവാ അക്കൗണ്ട് ഉടമയുടെ പേര്, ഡി.ഡി.ഒയുടെ അല്ലെങ്കില്‍ ആര്‍ക്കാണോ പണം ക്രഡിറ്റ് ചെയ്യുന്നത് അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്കിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്. അക്കൗണ്ട് നമ്പര്‍, തുക, എന്ത് ആവശ്യത്തിലേക്ക് എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക)
ഇതോടെ ബില്‍ പ്രിപ്പറേഷന്‍ കഴിഞ്ഞു.തുടര്‍ന്ന് Send to approval നല്‍കുക.
അതിനായി തുടര്‍ന്ന് വന്ന ഭാഗത്ത്‌ Save ,Close ,Print PDF,Print Beneficiary List എന്നീ ബട്ടണുകള്‍ കാണാം  Print PDF എന്ന മെനുവില്‍  നമ്മള്‍ ചെയ്ത ബില്‍ കാണാം ഇതു ഡ്രാഫ്റ്റ്‌ ആയിരിക്കും (ബില്‍ പരിശോധിക്കാന്‍ മാത്രം )
Print Beneficiary List എന്ന മെനുവില്‍ നമ്മള്‍ നല്‍കിയ Beneficiaryവിവരങ്ങള്‍ അറിയാം .
Save എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Send to Approval എന്ന ബട്ടണ്‍ കാണാം ,ഇതില്‍ ക്ലിക്ക് ചെയ്ത് ബില്‍ അപ്പ്രുവലിന് നല്‍കാം.

ഇനി Role - DDO Admin ല്‍ ലോഗിന്‍ ചെയ്യുക , ഇടത്  വശത്തെ മെനുവില്‍ നിന്നും Approval എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക താഴേക്ക്‌ വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവിലെ Bill Approve ല്‍ ക്ലിക്ക് ചെയ്യുക ഇവിടെ ബില്‍ വിവരങ്ങള്‍ കാണാം GO എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

തുടര്‍ന്ന് വന്ന പേജിന്‍റെ അവസാന ഭാഗത്ത്‌  Approve Bill/ Reject Bill എന്നി രണ്ട് ബബിള്‍ കാണാം അതില്‍ Approve Bill എന്നത് ആക്റ്റീവ് ചെയ്യുക (ഒരു കാര്യം ഓര്‍ക്കുക DSC (Digital Signature Certificates) Systemത്തില്‍ Connect ചെയ്തിരിക്കണം ) തുടര്‍ന്ന് Sign and Save ല്‍ ക്ലിക്ക് ചെയ്യുക Do you want to continue with the signing process?  എന്ന മെസ്സേജ് കാണാം Sign നല്‍കുക .
സൈന്‍ ഇന്‍ പൂര്‍ത്തിയായതിനു ശേഷം (Approve ചെയ്തതിനു ശേഷം ബില്‍ Print എടുക്കുക . ഇല്ലെങ്കില്‍ ലഭിക്കുന്നത് Draft ബില്ലായിരിക്കും.) ഇടത്  വശത്തെ മെനുവില്‍ നിന്നും Bill എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക  താഴേക്ക്‌ വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവിലെ Bill E Submit വഴി ട്രഷറിയിലേക്ക് ഇ സബ്മിറ്റ് ചെയ്യാം. അതിനായി വലതു  വശത്തെ e-submit എന്ന ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ്.
പ്രത്യേകം ഓര്‍ക്കാന്‍ മുകളില്‍ നല്‍കിയ നിര്‍ദേശം പാലിക്കുക ,കൂടുതല്‍ വിവരങ്ങള്‍ക്കായി AEO/DEO ഓഫീസുമായി ബന്ധപ്പെടുക ...
Downloads
HELP FILE - Power Point Presentation 
BiMS LOGIN 
BiMS FAQ
Cancel Bill (ഇ-സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ട്രെഷറിയിലെ സാധിക്കു..)
Approval > Bill Approval >Click Out box>Click GO Button >Click Restore Button >Click approval Button(inbox) >Click GO  Button>Active Reject Bill   Buble ( Enter Remarks) >SAVE >Bill Edit >Edit Bill Correctly..
പാചക ചെലവിന് അനുവദിച്ച തുക സറണ്ടർ ചെയ്യുന്നത് സംബന്ധിച്ച് നിർദേശങ്ങൾ
Surrender by DDO - Help File

Kerala Part -time Contingent Employees Provident Fund Rules & FormsPTCM (Kerala Part -time Contingent Employees) - ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ  PF/PF Closure എന്നിവ സംബന്ധിച്ച ധാരാളം സംശയങ്ങള്‍ ഉണ്ട്.ഈ പോസ്റ്റ്‌ അതിന് സഹായമാവുമെന്നു കരുതുന്നു...

e-Bill Book in BiMS

e-bill book Module Updated in BiMS
Government vide reference cited (G.O.(P) No: 69/20 19IFin dated 20/06/20 19 ) have accorded sanction to introduce e-bill book and to dispense with physical bill book with effect from 01/07/2019 as part of implementation of IFMS.

New e-bill book is a DDO wise system generated report which contains the details of all the bill based treasury transactions of the DDOs during the financial year.

e-bill book will be available in BiMS application from where DDO can view, {generate report in PDF format and also can take print out of the report

In the circumstances, the following guidelines are to be strictly adhered to in the treasuries for the smooth roll out of the new system.

1. No new bill book will be issued from treasuries to any DDO henceforth, for submitting bills to treasury.

2. No bill book is required for submitting Physical bills to treasury and treasuries should accept bill in treasuries without insisting for bill books and token may be issued after recording the details in the physical token register.

3. The new system will be applicable to all DDOs which include DDO submitting bill from EMLI application and LSGD system also.

4. Treasury Officers should instruct and help the DDOs to dispense with the practice of physical bill book and to make use of the new facility of e bill book invariably from the next month onwards.

*Note:- Further Instructions Available in Concerned Sub Treasury Notice Board

 e-Bill Book എങ്ങനെ പ്രിന്‍റ് എടുക്കാം / പി ഡി എഫായി സേവ് ചെയ്യാം
ബിംസില്‍ Roll -DDO യായി ലോഗിന്‍ ചെയ്യുക ,ഇടത് വശത്തുള്ള മെനുവില്‍ Bill എന്നതില്‍ ക്ലിക്ക് ചെയ്യുക ,


താഴേക്ക്‌ വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവില്‍  e Bill Book എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

തുടര്‍ന്ന് വന്ന പേജില്‍ Bill Received Year ,Bill Received (Period From) Bill Received (Period To) എന്നിവ കാണാം ,വേണ്ട വിവരങ്ങള്‍ നല്‍കി View എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ Form TR 74(A) എന്ന പേജ് തുറന്ന് വരും
ഈ പേജിന്‍റെ വലത് വശത്ത് Print PDF എന്ന ലിങ്ക് കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ പേജിന്‍റെ  PDF പതിപ്പ് ലഭിക്കും പ്രിന്‍റ് /സേവ്   ചെയ്യാം.

Form TR 74(A) എന്ന  പേജിന്‍റെ വലത് വശത്ത് താഴെ ഭാഗത്ത്‌ see content page എന്ന ലിങ്ക് കാണാം ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ആദ്യം നല്‍കിയ പിരിയഡില്‍ സബ്മിറ്റ് ചെയ്ത ബില്ലുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയാം...

More Details in Circular in Downloads:-
 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

GPF PIN Finder