സ്പാര്‍ക്കില്‍ വന്നിട്ടുള്ള Leave Account Cancellation Request| Leave Account Cancellation Approval എന്നിവ പരിചയപ്പെടാം ...
Leave Account Cancellation ( DDO Login -DSC വേണ്ടതില്ല )
Service Matters - Leave /COff/ OD Processing -Leave Account-Leave Account Cancellation Request എന്ന മെനു സെലക്ട് ചെയ്യുക ,തുറന്നു വന്ന പേജില്‍ എമ്പ്ലോയിയെ സെലക്ട് ചെയ്യക രണ്ടു ലീവ് ടൈപ്പ് കാണാം അതില്‍ EL/HPL സെലക്ട് ചെയ്യുക (Half Pay Leave എന്‍ട്രിയായിരുന്നു കൂടുതലായി തെറ്റുകള്‍ വന്നത് ) Reason for cancellation എന്ന ബോക്സില്‍ റീസണ്‍ കൊടുക്കുക (leave account updated without entering Previous Leave) തുടര്‍ന്ന് Forward for Approval എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക Successfully Forwarded for Request Approvalഎന്ന മെസ്സേജ് കാണാം .തുടര്‍ന്ന് Service Matters - Leave /COff/ OD Processing -Leave Account-Leave Account Cancellation Approval എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക(Aided സ്കൂളുകളുടെ (LP/UP/HS) Approval നല്‍കുന്നത് AEO/DEOല്‍ നിന്നായിരിക്കും )തുറന്ന് വന്ന പേജില്‍ നമ്മള്‍ നല്‍കിയ റിക്വസ്റ്റ് കാണാം അത് സെലക്ട് ചെയ്യുക Details കാണാം Remarks ല്‍ OK നല്‍കുക തുടര്‍ന്ന് Approve ബട്ടണില്‍ ക്ലിക്ക് ചെയ്യുക Approved Successfully cancelled the Leave എന്ന മെസ്സേജ് കാണാം .ലീവ് ക്യാന്‍സല്‍ ചെയ്ത എമ്പ്ലോയിയുടെ Leave Account Processing എടുത്ത് ലീവ് ടൈപ്പ് സെലക്ട് ചെയ്താല്‍ Cancelled Leave Account Details എന്ന പുതിയ സെക്ഷന്‍ കാണാം അതില്‍ ക്യാന്‍സല്‍ ചെയ്ത ലീവ്വിവരങ്ങള്‍ അറിയാം .തുടര്‍ന്ന് Enter Opening Balance എന്ന ബട്ടന്‍ സെലക്ട് ചെയ്തു ശരിയായ ലീവ് എന്‍ട്രി നടത്താം ഇവിടെ ഒരു കാര്യം ഓര്‍ക്കുക ഇവിടെ As on Date വന്നിരിക്കുന്നത് Current Date ആയിരിക്കും അത് വച്ച് നല്‍കരുത് ഒരു ലീവും എന്‍ട്രി നടത്താതവര്‍ക്ക് പ്രശ്നമില്ല .ഇടക്ക് ഒരു ലീവ് ഉണ്ടെങ്കില്‍ അതിന് മുന്‍പുള്ള ഒരു ഡേറ്റ് വച്ച് Opening Balance കൊടുക്കണം
Leave Account Processing
EL
സ്പാര്‍ക്കിലെ ഒരു സുപ്രധാന ഭാഗമാണ് Leave Module സ്പാര്‍ക്കിലെ ഹോം പേജില്‍ തന്നെ Online leave Management System എന്നൊരു ഭാഗമുണ്ട് കൂടാതെ Service Matters ല്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ Leave /Coff/OD Processing ല്‍ Leave Account- Leave Account Processing എടുക്കുക ഇവിടെEmployee സെലക്ട് ചെയ്താല്‍ EL ,HPL എന്നി രണ്ടു ലീവ് ടൈപ്പ് കാണാം അതില്‍ EL എന്നത് Earned Leave Surrender ന് വേണ്ടി ഉപയോഗിക്കുന്നു . EL എന്ന ബട്ടന്‍ ആക്റ്റീവ് ചെയ്താല്‍ എന്‍ട്രി നടത്തിയ ലീവ് വിവരങ്ങള്‍ കാണാം . Earned Leave Surrender Processingഎല്ലാവരുടെയും ഒരു പോലെയാണ്
Half Pay Leave (HPL)
സ്പാര്‍ക്കില്‍ ലീവ് Account ആദ്യം അപ്ഡേറ്റ് ചെയ്യണം (ചില കേസുകളില്‍(New Employee)Leave availed /Leave History (രണ്ടും ഒന്ന് തന്നെ )ല്‍ Service Matters -Personal Details /Service Matters - Leave /COff/ OD Processing -Leave History) ലീവ് എന്‍ട്രി വരുത്താന്‍ കഴിയാറില്ല ഇതിന് കാരണം Leave Account അപ്ഡേറ്റ് ചെയ്യാത്തതിനാലാണ് അതിന് ചെയ്യേണ്ടത്
Service Matters - Leave /Coff/OD Processing ല്‍ Leave Account- Leave Account Processing എടുക്കുക ഇവിടെ Employee സെലക്ട് ചെയ്താല്‍ EL ,HPL എന്നി രണ്ടു ലീവ് ടൈപ്പ് കാണാം അതില്‍ HPLഎന്നത് സെലക്ട് ചെയ്യുക Enter Opening Balance എന്നത് പുതിയ ഒരു ജീവനക്കാരനെ സംബന്ധിച്ച് opening balance കൊടുത്ത് initialize ചെയ്യണം ഇവിടെ As on date ,No of days(ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ 20 HPL )നല്‍കി GO കൊടുത്താല്‍ ലീവ് വിവരങ്ങള്‍ അറിയാന്‍ കഴിയും തുടര്‍ന്ന് Confirm ചെയ്യാം .Successfully Updated എന്ന മെസ്സേജ് കാണാം തുടര്‍ന്ന് ഇടത് വശത്തെ മെനുവില്‍ ലീവ് വിവരങ്ങള്‍ initialize ചെയ്തായി അറിയാം .സര്‍വീസുള്ള ജീവനക്കാരനെ സംബന്ധിച്ച് അവരുടെ leave account വിവരങ്ങള്‍ മുന്‍പേ initialize ചെയ്തിട്ടുണ്ടാവും .ഒരു കാര്യം ഓര്‍ക്കുക എല്ലാ ലീവും Leave availed /Leave Historyല്‍ ചേര്‍ത്തതിനു ശേഷം മാത്രം Leave Account അപ്ഡേറ്റ് ചെയ്യുക .സ്പാര്‍ക്ക് calculate ചെയ്ത് തരുന്നത് Credit leave based on previous balance എന്നതാണ് ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മള്‍ ജോയിന്‍ ചെയ്ത തീയതി കാണാം (Day & Month) GO നല്‍കിയാല്‍ ലീവ് വിവരങ്ങള്‍ അറിയാം ഇവിടെ Choose File(Uploading Supporting Document-PDF Only) എന്ന മെനു കാണാം ക്ലിക്ക് ചെയ്ത് എവിടെയാണോ ഫയല്‍(സര്‍വ്വീസ് ബുക്കിന്‍റെ ലീവ് അക്കൗണ്ട് ബാലന്‍സ് പേജ് സ്കാന്‍ ചെയ്തു pdf ആക്കുക ) ഉള്ളത് അത് സെലക്ട് ചെയ്ത് അപ്‌ലോഡ് ചെയ്യാം തുടര്‍ന്ന് കണ്‍ഫേം ചെയ്യാം .ലീവ് അക്കൗണ്ടില്‍ ലീവ് ഇല്ലെങ്കില്‍ ലീവ് എന്‍ട്രി നടത്താന്‍ കഴിയില്ല .ഒരു കാര്യം ഓര്‍ക്കുക As on Date നല്‍കി ലീവ് അക്കൗണ്ട് ചെയ്യുന്ന സമയത്ത് അതിന്‍റെ ഉള്ളില്‍ എടുത്ത ലീവുകളും എന്‍ട്രി(Leave availed /Leave History) നടത്തിയതിന് ശേഷം മാത്രം Leave Account അപ്ഡേറ്റ് ചെയ്യുക .
ലീവുകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ശ്രമിക്കുക ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കുന്നു ..
Online Leave Management System in SPARK- User Manual |
Online Leave Management System in SPARK- Guidelines |
How to Individual Login in SPARK -User Manual |
0 comments:
Post a Comment
കമന്റ് ചെയ്യൂ