എന്നാല് ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.
പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.
നമ്മള്‍ കഴിഞ്ഞ വര്‍ഷം തുടര്‍ന്നു വന്നിരുന്ന പഴയ സ്കീമില്‍ ഹൗസിംഗ് ലോണിന്റെ മുതലിലേക്കടച്ചിരുന്ന തുക 80 സി യില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെയും പലിശയിലേക്കടച്ചിരുന്ന തുക 2 ലക്ഷം രൂപ വരെ Income From House Property എന്നതില്‍ നഷ്ടമായിട്ടും കാണിച്ചിരുന്നു. എന്നാല് പുതിയ സ്തീമില് ഈ രണ്ട് ഡിഡക്ഷനുകളും ലഭ്യമല്ല. എന്നാല് വാടകയ്ക്ക് നല്കിയ വീടാണെങ്കില് അതില് നിന്നും ലഭിക്കുന്ന വാടക വരുമാനം Income From House Property എന്നതില് വരുമാനമായി കാണിക്കണം. ഈ സാഹചര്യത്തില് പുതിയ സ്കീമില് ഹൗസിംഗ് ലോണിന്റെ പലിയ ഈ വരുമാനത്തില്‍ നിന്നും കുറക്കാന് അനുവദിക്കുന്നുണ്ട്. എന്നാല് പരമാവധി കുറയ്ക്കാവുന്ന തുക നമുക്ക് വാടകയിനത്തില് ലഭിക്കുന്ന വരുമാനത്തില് നിജപ്പെടുത്തിയിരിക്കുന്നു. അതായത് നഷ്ടം സാലറി വരുമാനത്തില്‍ നിന്നോ മറ്റ് വരുമാനങ്ങളില്‍ നിന്നോ കിഴിവ് ചെയ്യാന്‍അനുവദിക്കുന്നതല്ല. എന്നാല് പഴയ സ്കീമില്‍ ഈ നഷ്ടം 2 ലക്ഷം വരെ നമുക്ക് കിഴിവ് ചെയ്യാവുന്നതാണ്.
പഴയ രീതിയാണോ പുതിയ രീതിയാണോ ലാഭകരം എന്ന് ചോദിച്ചാല്‍ അതിന് ഒറ്റയടിക്ക് മറുപടി പറയുക സാധ്യമല്ല. കാരണം അത് ഓരോ വ്യക്തികളുടെ ഡിഡക്ഷന്‍ സ്കീമുകള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും. അത് വേര്‍തിരിക്കുന്നതിന് ഒരു കട്ട് ഓഫ് പോയിന്‍റ് നിശ്ചയിക്കുക സാധ്യമല്ല. ചെറിയ രീതിയില്‍ പറയുകയാണെങ്കില്‍ ഡിഡക്ഷന്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ആളുകള്‍ക്ക് പഴയ രീതിയില്‍ തുടരുക തന്നെയാവും ലാഭകരം.
എന്തായാലും ഇതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ ജോലി EASY TAX സോഫ്റ്റ് വെയര്‍ ചെയ്തുകൊള്ളും. ഒറ്റ ഡാറ്റാ എന്‍ട്രിയില്‍ തന്നെ രണ്ട് രീതിയിലും സ്റ്റേറ്റ്മെന്റുകള്‍ ജനറേറ്റ് ചെയ്യുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡാറ്റ എന്റര്‍ ചെയ്തതിന് ശേഷം Old Regime, New Regime എന്ന രണ്ട് സ്റ്റേറ്റ്മെന്‍റുകളും ഓപ്പണ്‍ ചെയ്തു നോക്കുക. ഏതാണോ നികുതി കുറവ് വരുന്നത് അത് പ്രിന്‍റെടുത്ത് ഓഫീസില്‍ സമര്‍പ്പിക്കുക.
Income Tax Calculator 2020-21 by Sudheer Kumar TK
|
Easy Tax 2021 by Sudheer Kumar TK -Windows Version |
Easy Tax 2021 by Sudheer Kumar TK -Ubuntu Version |
Income Tax 2021-An introduction by Sudheer Kumar TK |
Income Tax Calculator 2020-21 by Alrahiman
|
Easy Tax Calculator 2021 by Alrahiman(64 bit) |
Easy Tax Calculator 2021 by Alrahiman(32 bit) |
Income Tax Calculator 2021 by Babu Vadukkumchery
|
Income Tax Calculator 2021 by Babu Vadukkumchery |
Income Tax Calculator 2020-21 by Safeeq MP
|
Income Tax Calculator 2020-21 by Safeeq MP |
Tax Consultant Unlimited Ver 5.10 - User Guide by Saffeeq M P |
Income Tax Calculator 2020-2021-Ubuntu-Linux Version by Gigi Verughese
|
Income Tax Calculator 2020-2021-Ubuntu-Linux Version |
Income Tax Calculator 2020-2021-Windows Version by Gigi Verughese
|
Income Tax Calculator 2020-2021-Windows Version |
Income Tax Calculator 2020-21 by Krishna Das N P
|
IT21 Calcnprint (Income Tax Statement 2021-worksheet) |
Income Tax Online Calculator
|
Income Tax Online Calculator -Income Tax Department |
Anticipatory Income Tax Calculator FY 2020-21
|
Anticipatory Income Tax Calculator FY 2020-21 |
Income Tax Online Calculator
|
Income Tax Online Calculator -Income Tax Department |
Income Tax Calculator 2020-21 TIMUS 11 by Saji V Kuriakose
|
TIMUS 11 -2020-21 |
Honest Tax Premium Ver.05 by Anson Francis
|
Honest Tax Premium Ver.05 |
ECTAX 2021 Income Tax Calculator by Babu Vadukkumchery
|
ECTAX 2021 Income Tax Calculator |
0 comments:
Post a Comment
കമന്റ് ചെയ്യൂ