ഓണ്‍ലൈന്‍ മുഖേന ലഭിക്കുന്ന അപേക്ഷകളില്‍ പ്രധാനാധ്യാപകരുടെ ലോഗിന്‍ മുഖേന സമ്പൂര്‍ണ്ണയില്‍ പ്രവേശിച്ച് Willingness നല്‍കുകയും അവരെ താല്‍ക്കാലികമായി പ്രവേശനം നടത്തുകയും വേണം. ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചാല്‍ നിരസിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണം. വിദ്യാലയം സ്വീകരിക്കുന്ന നടപടി അപേക്ഷകന് Acknowledgement ആയി മൊബൈലില്‍ ലഭിക്കും. ഓണ്‍ലൈന്‍ സംവിധാനം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഫോണിലൂടെ പ്രവേശനത്തിന് വേണ്ട സൗകര്യങ്ങള്‍ വിദ്യാലയം ഒരുക്കണം എന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്
Promotion
-
1 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സ്‍കൂള്‍ തല പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് മെയ് 25നകമാണ്.
- സ്കൂള്‍ തലത്തില്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് തയ്യാറാക്കി പേരിന് നേരെ
Promoted
എന്നെഴുതി
സ്കൂളില്‍ സൂക്ഷിക്കുക(ഒരു
കുട്ടിയെയും തോല്‍പ്പിക്കരുത്).മാതൃക
ചുവടെ
PROMOTION LIST Name of School:-.................................................................................................................................. Class:..................... Division:....................... No Admission No Name of Student Promoted/Detained 1 Promoted 2 Promoted No on Roll No Appeared No PromotedSignature of Class Teacher Signature of HM - മുന്‍ വര്‍ഷങ്ങളില്‍ വിദ്യാലയങ്ങളിലെ പ്രമോഷന്‍ നടത്തുമ്പോള്‍ DEO/AEO ഓഫീസില്‍ പ്രമോഷന്‍ ലിസ്റ്റ് സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ട നിബന്ധന ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്
- സമ്പൂര്‍ണ്ണയില്‍ പുതിയ ഡിവിഷന്‍ Createചെയ്ത് കുട്ടികളെ ആ ഡിവിഷനുകളിലേക്ക് പ്രമോട്ട് ചെയ്യുക
- പ്രമോട്ട് ചെയ്ത വിവരം കുട്ടികളെ 26 മുതല്‍ 30 വരെ തീയതികളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ അറിയിക്കുക
മെയ് 26 മുതല്‍ 30 വരെ
- ഓരോ അധ്യാപകരും തങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളുമായി ഫോണില്‍ ബന്ധപ്പെട്ട് കുട്ടികളുടെ പഠനനിലവാരവും മാനസികവും വൈകാരികവുമായ പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞ് അവ രേഖപ്പെടുത്തുക.
- ഇപ്രകാരം രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രധാനാധ്യാപകന് 30നകം നല്‍കുക
- പ്രധാനാധ്യാപകര്‍ ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് AEO/DEO മാര്‍ക്ക് നല്‍കേണ്ടതും ഇവര്‍ ക്രോഡീകരിച്ച് DDEമാര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ട് ഉപഡയറക്ടര്‍മാര്‍ ക്രോഡീകരിച്ച ശേഷം DGEക്ക് മെയില്‍ ചെയ്യണം
- എസ്
എസ് കെ തയ്യാറാക്കിയ പഠനവിലയിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല എന്നും ലോക്ക് ഡൗണിന് ശേഷം എസ്
എസ് കെ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുമെന്നും അറിയുന്നു
സ്‍കൂള്‍ പ്രവേശനം
- നിലവിലെ സാഹചര്യത്തില്‍ സ്കൂള്‍ പ്രവേശനം പരമാവധി ഓണ്‍ലൈനിലൂടെ നടത്തുക. ഇതിനായി സമ്പൂര്‍ണ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ലിങ്ക് മെയ് 19 മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. മെയ് 19 മുതല്‍ ഒന്നാം ക്ലാസിനും മെയ് 26 മുതല്‍ മറ്റ് ക്ലാസുകളിലെയും കുട്ടികളുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം
- പ്രധാനാധ്യാപകരുടെ സമ്പൂര്‍ണ ലോഗിനിന്‍ അതത് ദിവസങ്ങളില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ അപേക്ഷകളില്‍ തീരുമാനം എടുക്കുകയും Willing/Rejected എന്നീ ബട്ടണുകള്‍ ഉപയോഗിച്ച് അഡ്മിഷനുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം
- ഓണ്‍ലൈനായി ലഭിക്കുന്ന ടി സി അപേക്ഷകളില്‍ ടി സി തയ്യാറാക്കി ബന്ധപ്പെട്ട സ്കൂളുകള്‍ക്ക് ലഭ്യമാക്കണം
- ഓണ്‍ലൈന്‍ അപേക്ഷകളിന്മേല്‍ നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതും പ്രവേശനത്തിന് അനുബന്ധമായ രേഖകളും വിശദാംശങ്ങളും ലോക്ക്ഡൗണിന് ശേഷം പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തി നടപടികള്‍ പൂര്‍ത്തീകരിക്കണം
- ലോക്ക് ഡൗണിന് ശേഷം
ഓണ്‍ലൈന്‍ മുഖേന അല്ലാതെയും രക്ഷിതാക്കള്‍ക്ക് സ്കൂളില്‍ നേരിട്ടെത്തി
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവേശനം നടത്താവുന്നതാണ്
- അഡ്‍മിഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് (അന്യസംസ്ഥാനങ്ങള്‍, വിദൂരപ്രദേശങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ ഉള്‍പ്പെടെ) താല്‍ക്കാലികമായി അഡ്‍മിഷന്‍ നല്‍കേണ്ടതും പിന്നീട് രേഖകള്‍ ഹാജരാക്കുന്ന മുറക്ക് അഡ്‍മിഷന്‍ സ്ഥിരപ്പെടുത്തേണ്ടതുമാണ്.
- പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം
Name
Gender
Aadhaar (UID/EID) Number
Class to which Admission required
Nationality
Present School Name & District
Religion
Category
Caste
Place of Birth
Name of Mother
Name of Father
Guardian
Relationship with Guardian
Occupation of Guardian
Annual Income
APL/BPL
ടി സി തയ്യാറാക്കുന്നതിന്
സമ്പൂര്‍ണയിലൂടെയാണ് കുട്ടികളുടെ പ്രവേശനവും വിടുതലും നടത്തേണ്ടത്
ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ടീസി തയ്യാറാക്കുമ്പോള്‍ ആ ക്ലാസിലേക്ക് പ്രവേശനം ലഭിച്ച തീയതി 01.06.2020 എന്നും വിദ്യാര്‍ഥി പാഠശാലയില്‍ ഹാജരായ അവസാന തീയതി 31..03.2021 എന്നുമാണ് നല്‍കേണ്ടത്
ടിസി യില്‍ ആകെ ദിവസങ്ങളുടെ എണ്ണം നല്‍കേണ്ട കോളങ്ങളില്‍ Online Class എന്നാണ് രേഖപ്പെടുത്തേണ്ടത്
0 comments:
Post a Comment
കമന്റ് ചെയ്യൂ