What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

Timus-12- Prepare Anticipatory / Final IT Statement / Annexure 2 for FY 2021-22

 

The all new TIMUS 12 - Multi Purpose utility Software includes modules for Anticipatory and Final Income Tax Statement Preparation directly fetching data from SPARK Salary Drwan Statement, PIMS Anticipatory Statement -Data Integration (for treasuries), Annexure 2 extraction, Annexure2  consolidated Statement,  Bulk Form 16 B Generation, Pension Revision 2014-arrear Calculator, Income Tax Calculator, NPS Bill / Challan  Preparation for Treasuries, Links to Various sites/ tds tutorial.

Anticipatory, Final IT Statement ,  Annexure 2 for RPU  എന്നിവ ഒറ്റ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്,ഒരേ ഡേറ്റയിൽ നിന്ന്  തയ്യാറാക്കുന്നതിനുള്ള സൗകര്യം. 

പഴയ tax regime  പുതിയ concessional  Tax regime എന്നിവ അനുസരിച്ചു നികുതി സോഫ്റ്റ്‌വെയർ തനിയെ കണക്കാക്കുന്നതിനാൽ    ആയാസരഹിതമായി 2 രീതിയും  അനുസരിച്ചുള്ള  നികുതി  താരതമ്യം ചെയ്യുന്നതിനും  ലാഭകരമായ ഓപ്ഷൻ  നടത്തുന്നതിനും സൗകര്യം .

2009-2010 മുതൽ 2020-21 വരെയുളള  സാമ്പത്തികവർഷങ്ങളിലെ Income  Tax Statements തയ്യാറാക്കാൻ timus ഉപയോഗിക്കാവുന്നതാണ്.

വളരെ കൃത്യമായ രീതിയിൽ 10E കണക്കാക്കുന്നതിനുള്ള ഓപ്ഷൻ കൂടി ലഭ്യമാക്കുന്നു.

Rpu വിൽ ഉപയോഗിക്കുന്ന Annexure 2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു.

ശമ്പളവും കിഴിവുകളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്ന  രീതികളിൽ  നിന്നും വ്യത്യസ്തമായി സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു. കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure 2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത്  Timus നെ കൂടുതൽ വ്യത്യസ്ഥമാക്കുന്നു.

2021-22 സാമ്പത്തികവർഷത്തെ  Antcipatory, Final IT Statement ,  Annexure 2 for RPU  എന്നിവ ഒറ്റ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്,ഒരേ ഡേറ്റയിൽ നിന്ന്  തയ്യാറാക്കുന്നതിനുള്ള സൗകര്യം.

Annexure2 തയ്യാറാക്കൽ : ഇപ്പോൾ Income tax Quarterly Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure  2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 10, ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ്  ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 10 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 

IT statement from Spark Statement salary drawn statement :SPARK  Salary Drawn  Statement -PDF  ഫയലിൽനിന്നു  നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ  Income Tax Statement  തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)

Login SPARK : Income Tax - Salary Drawn Statement  എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന
Salary Drawn Statement  – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ്  ചെയ്തിന് ശേഷം,  Timus -  Income Tax Statement for  Years  എന്ന option  വഴി സെലക്ട് ചെയ്താല്‍ മതിയാകും.  2009-2010  സാമ്പത്തിക വര്‍ഷം മുതല്‍ 2018-2019  വരെയുള്ള ഏത് വര്ഷത്തെയും  IT STATEMENT   തയ്യാറാക്കാം. എത്ര ജീവനക്കാരുടെയും ഏത് സാമ്പത്തിക വര്‍ഷത്തെയും , ഡേറ്റാ PDF File ല് നിന്ന് നേരിട്ട് fetch ചെയ്ത്,   സേവ് ചെയ്യാനും ആവശ്യാനുസരണം  Retrieve ചെയ്യുന്നതിനുമുള്ള സൌകര്യം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്,  ചുരുങ്ങിയ സമയം കൊണ്ട് TIMUS  ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും  പിന്നീട് ആവശ്യമായ Deductions  മാത്രം വരുത്തി  Income Tax Statement  തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
 

Capturing data from PIMS Anticipatory Statement : PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും  നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്‌, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം 

Timus ൽ ഉൾപ്പെടടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക്  നേരിട്ട് പകർത്താവുന്നരീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.

Know Your Pension :  ജീവനക്കാരുടെ പെൻഷനും മറ്റാനുകൂല്യങ്ങളും അറിയുന്നതിനുള്ള ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു.

ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറിപരിഗണനകളക്ക നുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.


Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDട Statement വാലിസേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ടെക്സ്റ്റ് ഫയലിൽ നിന്നും ഡേറ്റ ശേഖരിച്ച് അനക്സർ 2 വിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു.

ട്രെഷറികളിൽ Nps ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.
 

Instant Help on Important Sections: TIMUS ന്റെ ഭാഗമായി തന്നെ ആവശ്യമായ സെക്ഷനുകളുടെ ഹെല്പ് കൊടുത്തിരിരിക്കുന്നു.

This advanced software is developed by SAJI V. KURIAKOSE, District co-ordinator Idukki from Treasury Department.

Downloads
Download:TIMUS12.EXE                                                                                       Timus12.exe ഇത് ഒരു എക്സിക്യൂട്ടബിൾ സിപ് ഫയൽ ആണ്.ഡൌൺലോഡ് ചെയ്തു കിട്ടുന്ന timus12.exe എന്ന ഫയലിൽ double click ചെയ്താൽ ഇത് തനിയെ extract ചെയ്യപ്പെട്ടു, timus12 എന്ന ഒരു ഫോൾഡർ ലഭ്യമാകും. ആ ഫോൾഡറിലുള്ള TiMUS-12.xls എന്ന excel file ഓപ്പൺ ചെയ്തു പ്രോഗ്രാം പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം self extractor files ഇമെയിൽ വഴി അയക്കുവാൻ സാധിക്കില്ല .
Download: TIMUS12.ZIP
How to Update Timus
Timus Multi Purpose Utility പ്രവർത്തിക്കുന്നതിന് Timus എന്ന പേരിലുള്ള എക്സൽ ഫൈലും  trsvk202122.mdb  ഫൈലും  ഒരേ ഫോൾഡറിൽ ഉണ്ടാവണം എന്നത് നിർബന്ധമാണ് . ഇതിൽ എക്സൽ ഫയൽ front end ആയും trsvk202122.mdb database file  (back end ) ആയും പ്രവർത്തിക്കുന്നു.

Timus Software ശേഖരിക്കുന്ന വിവരങ്ങൾ സേവ് ചെയ്യപ്പെടുന്നത് trsvk202122.mdb  എന്ന     database file  ൽ ആണ്.  പുതിയ അപ്ഡേഷന്സ് വരുമ്പോൾ trsvk202122.mdb ഫയൽ നിലനിർത്തി, പുതിയ  എക്സൽ ഫയൽ മാത്രം trsvk202122.mdb ഫയൽ ഉൾപ്പെടുന്ന ഫോൾഡറിൽ കോപ്പി ചെയ്താൽ മതിയാവും. പിന്നീട് പുതിയ എക്സൽ ഫയൽ ഓപ്പൺ ചെയ്തു പ്രവർത്തിപ്പിക്കുമ്പോൾ നേരത്തെ സേവ് ചെയ്തിരുന്ന ഡേറ്റ ലഭ്യമാവും.   ഇങ്ങനെ ചെയ്താൽ അതുവരെ ശേഖരിച്ചുചെയ്തിരിക്കുന്ന data  നിലനിർത്തി Timus  updation  പൂർത്തിയാക്കാനാവും. (ഡേറ്റ  ശേഖരിച്ചു വച്ചിരുന്ന പഴയ trsvk202122.mdb ഡാറ്റാബേസ് ഫയൽ  നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.)

0 comments:

Post a Comment

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder