What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

DSC Installation UBUNUTU 18.04

വിന്‍ഡോസിനെപ്പോലെത്തന്നെ പ്രചാരം നേടിക്കഴിഞ്ഞഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു. സൗജന്യമായി ലഭിക്കുന്നു എന്നത് കൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഇതിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നു. 
ഉബുണ്ടുവിലും അനായാസം ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവിന്‍റെ ഏറ്റവും പുതിയ പതിപ്പായ 18.04 ല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയാണ് വിശദമാക്കുന്നത്.
ഇതിന് വേണ്ടി ആദ്യമായി താഴെ ലിങ്കില്‍ നല്‍കിയിട്ടുള്ള പാക്കേജ് ഡൗണ്‍ലോഡ് ചെയ്യുക. ഇത് ഒരു സിപ്പ് ഫയലായിട്ടായിരിക്കും ഡൗണ്‍ലോഡ് ചെയ്യുക

E-Pass/Prox Key Token Driver Install in Ubuntu


 Download NICDSign Package  |  For Ubuntu   |

ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞ NICSDSign-Ubuntu എന്ന സിപ്പ് ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ഓപ്പണാകും. ഇതില്‍ കാണുന്ന Extract എന്ന ബട്ടണിലമര്‍ത്തുക.
തുടര്‍ന്ന് ഫയല്‍ എക്സ്ട്രാക്ട് ചെയ്യുന്നതിന് അനുയോജ്യമായ ഒരു ലൊക്കേഷന്‍ സെലക്ട് ചെയ്ത് വീണ്ടും Extract എന്ന ബട്ടണിലമര്‍ത്തുക. ഡെസ്ക്ടോപ്പ് സെലക്ട് ചെയ്യുന്നതായിരിക്കും ഉചിതം.

തുടര്ന്ന് എക്സ്ട്രാക്ഷന്‍ പൂര്‍ത്തിയാവുകയും താഴെ കാണുന്ന കണ്‍ഫര്‍മേഷന്‍ മെസേജ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ വിന്‍ഡോ ക്ലോസ് ചെയ്യാം.
നാം ഇപ്പോള്‍ എക്സ്ട്രാക്ട് ചെയ്ത NSCDSign-Ubuntu ഫോള്‍ഡര്‍ ഡെസ്ക്ടോപ്പില്‍ കാണും. ഈ ഫോള്‍ഡറില്‍ DSC ഉപയോഗ യോഗ്യമാക്കുന്നതിനാവശ്യമായ എല്ലാ ഫയലുകളും ലഭ്യമായിരിക്കും.
ഇനി നമുക്ക് ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ ഓരോന്നായി നോക്കാം..
1. Java Installation 
ജാവ സോഫ്റ്റ് വെ.യര്‍ പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. കാര്ണം. NSCDSign എന്ന സോഫ്റ്റ് വെയറന്‍റെ കൂടെ ജാവയും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. അത് കൊണ്ട് ഈ സ്റ്റെപ്പ് നമുക്ക് സ്കിപ്പ് ചെയ്യാം.
 2. USB Token Installation
വിന്‍ഡോസില്‍ ചെയ്തതു പോലെ USB Token നോടൊപ്പം നല്‍കിയിട്ടുള്ള സോഫ്റ്റ് വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. ആയത്് കൊണ്ട് പ്രസ്തുത സോഫ്റ്റ് വെയര്‍ നാം നേരത്തെ എക്സ്ട്രാക്ട് ചെയ്ത് വെച്ചിട്ടുള്ള ഫോള്‍ഡറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ ഫോള്‍ഡറില്‍ Truskey, ProxKey എന്നീ രണ്ട് ഡിവൈസുകളുടെ സോഫ്റ്റ് വെയര്‍ ലഭ്യമാണ്.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ആദ്യം നാം നേരത്തെ ഡെസ്ക്ടോപ്പില്‍ എക്സ്ട്രാക്ട് ചെയ്തു വെച്ചിട്ടുള്ള NSCDSign-Ubuntu എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക
ഈ ഫോള്‍ഡറില്‍ അഞ്ച് ഫയലുകള്‍ കാണാം. ഇതില്‍ wdtokrntool-proxkey_1.1.0-1_all.deb എന്നത് ProxKey ഡിവൈസിന്‍റെയും  wdtokrntool-trustkey_1.1.0-1_all.deb എന്നത് TrustKey ഡിവൈസിന്‍റെയും സോഫ്റ്റ് വെയറുകളാണ്.
ഇതില്‍ നാം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡിവൈസ് സോഫ്റ്റ് വെയര്‍ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക

 അടുത്ത വിന്‍ഡോയില്‍ Install Package എന്ന് ബട്ടണില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുകയും അവസാനിച്ചു കഴിഞ്ഞാല്‍ താഴെ കാണുന്ന Installation Completed എന്ന മെസേജ് ലഭിക്കുകയും ചെയ്യുന്നു.


 ഇനി സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ടെര്‍മിനല്‍ കമാന്‍റുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മറ്റൊരു രീതി കൂടിയുണ്ട്. മുകളിലുള്ള രീതിയില്‍ ഇന്‍സ്റ്റലേഷന്‍ വിജിയിച്ചില്ല എങ്കില്‍ താഴെ കൊടുത്ത രീതി ഉപയോഗിക്കാം.


നാം ഡെസ്ക് ടോപ്പിള്‍ എക്സ്ട്രാക്ട് ചെയതു വെച്ചിട്ടുള്ള NSCDSigner-Ubuntu എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്ത്  ഇതില്‍ ഏതെങ്കിലും ഒഴിഞ്ഞ പ്രതലത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്നും Open in Terminal എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക

  അപ്പോള്‍ താഴെ കാണുന്ന പ്രോംപ്റ്റോടു കൂടി ടെര്‍മിനല്‍ ഓപ്പണ്‍ചെയ്യും
.
ഈ പ്രോംപ്റ്റിനു നേരെ താഴെ കാണുന്ന കമാന്‍റ് തെറ്റാതെ എന്‍റര്‍ ചെയ്യുകയോ അല്ലെങ്കില്‍ താഴെ നിന്നും കോപ്പി ചെയ്ത് ടെര്‍മിനല്‍ കമാന്‍റില്‍ പേസ്റ്റ് ചെയ്യുകയോ ചെയ്യുക
TrustKey ആണ് ഉപയോഗിക്കുന്നതെങ്കില്‍
sudo dpkg -i wdtokentool-trustkey_1.1.0-1_all.deb
ProxKey ആണ്‍ ഉപയോഗിക്കുന്നതെങ്കില്‍
sudo dpkg -i wdtokentool-proxkey_1.1.0-1_all.deb 
അതിന് ശേഷം എന്‍റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് സിസ്റ്റം പാസ് വേര്‍ഡ് ആവശ്യപ്പെടും അത് നല്‍കി വീണ്ടും എന്‍റര്‍ കീ അമര്‍ത്തുക
ഇവിടെ ഞാന്‍ Trust Key ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ടാണ് മുകളിലത്തെ കമാന്‍റ് നല്‍കിയിട്ടുള്ളത്.
അതോട് കൂടി ഇന്‍സ്റ്റലേഷന്‍ പ്രോസസ് ആരംഭിക്കും. പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ താഴെ കാണുന്ന വിന്‍ഡോ കാണുന്നതാണ്.

3. NSCDsign Utility Installation 
അടുത്തതായി NSCDSign എന്ന സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റലേഷനാണ്.
ഇതും നാം നേരത്ത പറഞ്ഞതുപോലെ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. പക്ഷെ ചില സമയങ്ങളില്‍ ഈ രീതി വിജയകരമാവുന്നില്ല. അങ്ങിനെ വരുമ്പോള്‍ നിങ്ങള്‍ക്ക് താഴെയുള്ള ടെര്‍മിനല്‍ ഉപ യോഗിച്ചുള്ള രീതി പരീക്ഷിക്കാവുന്നതാണ്
1. ഇതിനും നാം നേരത്തെ ചെയ്തതു പോലെ എക്സ്ട്രാക്ട് ചെയ്ത ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്ത് അതിനകത്ത് ഏതെങ്കിലും  ഒഴിഞ്ഞ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് പ്രത്യക്ഷപ്പടുന്ന മെനുവില്‍ നിന്നും Open in Termianl എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക
2. കമാന്‍റ് പ്രോംപ്റ്റിലേക്ക് താഴെ നല്‍കിയിട്ടുള്ള കമാന്‍റ് തെറ്റാതെ എന്‍റര്‍ ചെയ്യുകയോ അതല്ലെങ്കില്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുകയോ ചെയ്യുക
sudo dpkg -i NICDSign.deb
3. അതിന് ശേഷം എന്‍റര്‍ കീ അമര്‍ത്തുക

4. ഇതോടു കൂടി ഇന്‍സ്റ്റലേഷന്‍ ആരംഭിക്കുന്നു.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ടെര്‍മിനലില്‍ താഴെ കാണുന്ന മെസേജുകള്‍ പ്രത്യക്ഷപ്പെടും
5. ഇനി സിസ്റ്റം ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യുക
6. റീസ്റ്റാര്‍ട്ട് ചെയ്തു വന്നതിന് ശേഷം USB Token യു.എസ് ബി ഡ്രൈവില്‍ ഘടിപ്പിക്കുക. നേരത്തെ തന്നെ ഘടിപ്പിച്ചിരിക്കുകയാണെങ്കില്‍ ഒന്ന് ഡിസ്കണക്ട് ചെയ്ത് വീണ്ടും കണക്ട് ചെയ്യുക
7. ഇപ്പോള്‍ NICDSign എന്ന ആപ്ലിക്കേഷന്‍ സ്വമേധയാ സ്റ്റാര്‍ട്ട് ചെയ്യുകയും ഡെസ്ക്ടോപ്പില്‍ മുകളില്‍ വലത് മൂലയിലായി താഴെ കാണുന്ന വിന്‍ഡോ പ്രയത്യക്ഷപ്പെടുകയും ചെയ്യുന്നു.
8. ഇതില്‍ കാണുന്ന Settings എന്ന ബട്ടണിലമര്‍ത്തുക. അപ്പോള്‍ USB Token ഏതെന്ന് സെലക്ട് ചെയ്യുന്നതിനുള്ള താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഇതില്‍ കാണുന്ന കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്ത് ഡിവൈസ് ഏതെന്ന് സെലക്ട് ചെയ്ത് Save ബട്ടണമര്‍ത്തുക. ഇതോടുകൂടി ഡിവൈസ് പ്രവര്‍ത്തന സജ്ജമാകും.
4. Browser Configuration
ഉബുണ്ടുവില്‍ പ്രധാനമായും നാം മോസില്ല ഫയര്‍ ഫോക്സ് അല്ലെങ്കില്‍ ഗൂഗിള്‍ ക്രോം ആയിരിക്കും ഉപയോഗിക്കുക.ഏതായാലും ബ്രൗസറുകള്‍ കോണ്‍ഫിഗര്‍ ചെയ്യുന്നത് വിന്‍ഡോസില്‍ ചെയ്തതുപോലത്തന്നെയാണ്. ഇത് ഇവിടെ നിന്നും വായിച്ച് മനസ്സിലാക്കുക.
മോസില്ല ഫയര്‍ ഫോക്സില്‍ Tools മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ Options എന്നതിന് പകരം ഒരു പക്ഷെ Preferences എന്നായിരിക്കും കാണുക. അതാണ് സെലക്ട് ചെയ്യേണ്ടത് 
സര്‍ട്ടിഫിക്കറ്റ് Add ചെയ്യുന്നതിനാവശ്യമായ rootCA.crt എന്ന ഫയല്‍ നാം എക്സ്ട്രാക്ട് ചെയ്ത് വെച്ച ഫോള്‍ഡറിനകത്ത് ssl എന്ന ഫോള്‍ഡറിലുണ്ട്.
ഗൂഗിള്‍ക്രോമില്‍ യാതൊരു വ്യത്യാസവുമില്ല
ഇത്രയും ചെയ്ത് കഴി്ഞ്ഞാല്‍ ബാക്കിയുള്ള
Registration of DSC in SPARK, 
Registration of DSC in BIMS, 
E-Submition of Bills 
എന്നീ കാര്യങ്ങള്‍ വിന്‍ഡോസെന്നോ ഉബുണ്ടുവെന്നോ വ്യത്യാസമില്ല.



E-Pass Token Driver Install in Ubuntu

ഡൗൺലോഡ് ചെയ്ത e-Pass&ProxkeyTokenInstallation.tar.xz എന്ന ഫയൽ ( Places-  Downloads ൽ ഉണ്ടാകും ) Extract ചെയ്യുക . ഫോൾഡർ തുറക്കുക.നമ്മുടെ പക്കൽ ഉള്ള DSC token device ന് അനുയോജ്യമായ ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് Run in Terminal സെലക്ട് ചെയ്ത് Install ചെയ്യുക . 
സെലക്ട് ചെയ്യേണ്ട ഫയൽ
• for ePass Token ----------- ePass_Install.sh
• for proxkey or TrustKey ---- Proxkey-install.sh


Installation Complete ആയതിനു ശേഷം Restart ചെയ്യുക .


Browser Configuration
ഉബുണ്ടുവില്‍ പ്രധാനമായും നാം മോസില്ല ഫയര്‍ ഫോക്സ് അല്ലെങ്കില്‍ ഗൂഗിള്‍ ക്രോം ആയിരിക്കും ഉപയോഗിക്കുക.ഏതായാലും ബ്രൗസറുകള്‍ കോണ്‍ഫിഗര്‍ ചെയ്യുന്നത് വിന്‍ഡോസില്‍ ചെയ്തതുപോലത്തന്നെയാണ്. ഇത് മുകളില്‍ നിന്നും വായിച്ച് മനസ്സിലാക്കുക.
മോസില്ല ഫയര്‍ ഫോക്സില്‍ Tools മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ Options എന്നതിന് പകരം ഒരു പക്ഷെ Preferences എന്നായിരിക്കും കാണുക. അതാണ് സെലക്ട് ചെയ്യേണ്ടത് 
സര്‍ട്ടിഫിക്കറ്റ് Add ചെയ്യുന്നതിനാവശ്യമായ rootCA.crt എന്ന ഫയല്‍ നാം എക്സ്ട്രാക്ട് ചെയ്ത് വെച്ച ഫോള്‍ഡറിനകത്ത് ssl എന്ന ഫോള്‍ഡറിലുണ്ട്.ഗൂഗിള്‍ക്രോമില്‍ യാതൊരു വ്യത്യാസവുമില്ല.

Registration of DSC in SPARK, 
Registration of DSC in BIMS, 
E-Submition of Bills 
എന്നീ കാര്യങ്ങള്‍ വിന്‍ഡോസെന്നോ ഉബുണ്ടുവെന്നോ വ്യത്യാസമില്ല.

5 comments:

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder