What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

Basic ICT Training for Primary Teachers 2020


2020-21 അധ്യയനവർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിന്‍റെ ഭാഗമായുള്ള അടിസ്ഥാന ഐസിടി പരിശീലനം മാര്‍ച്ച്‌ 18 മുതല്‍ ആരംഭിക്കുകയാണ്.മാർച്ച് 18 മുതൽ 31 വരെ 5 ദിവസങ്ങളിലായിയാണ് പരിശീലനം നടത്തേണ്ടത്.രജിസ്ട്രേഷന്‍ വിവരങ്ങള്‍ സമഗ്രയില്‍ എങ്ങനെ പൂര്‍ത്തിയാക്കാം,ഉത്തരവ്,പരിശീലനത്തിനാവശ്യമായറിസോഴ്സകൾ,പ്രഥമാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഇവിടെ ചേര്‍ക്കുന്നു .
രജിസ്ട്രേഷൻ പ്രവര്‍ത്തനങ്ങള്‍ ‘സമഗ്ര‘ ഡിജിറ്റൽ വിഭവ പോർട്ടല്‍ വഴിനടത്തണം. https://samagra.kite.kerala.gov.in

Registrationനുള്ള പ്രവര്‍ത്തനം സ്കൂള്‍ ഹെഡ്മാസ്റ്ററുടെ ലോഗിനിലാണ് (sampoorna User id & Password) ചെയ്യേണ്ടത്. സമ്പൂര്‍ണ്ണ എന്ന സ്ലൈഡര്‍ ബട്ടണ്‍ ഓണ്‍മോഡിലാണ് എന്ന് ഉറപ്പാക്കണം. പിന്നീട് Login എന്ന ബട്ടണില്‍ ക്ലിക്ക്ചെയ്യുക. തുറക്കുമ്പോള്‍ ലഭ്യമാകുന്ന ഹോം പേജില്‍ ICT Training എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന ജാലകംശ്രദ്ധിക്കുക.

പെന്‍ (PEN)  ഉണ്ടോ, ഏതാണ് പെന്‍ , എന്താണ് പേര്, നിയമനംഏത് വിഭാഗത്തില്‍പ്പെടുന്നു എന്നിവയാണ് രജിസ്റ്ററേഷന്‍ പ്രവര്‍ത്തനത്തിന്ആവശ്യമുള്ള വ്യക്തിഗത വിവരങ്ങള്‍. താഴെ ചേര്‍ത്തിട്ടുള്ള ജാലകം ശ്രദ്ധിക്കുക.


വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ സേവ് ബട്ടണ്‍ അമര്‍ത്തി എന്‍ട്രി പൂര്‍ത്തിയാക്കാം. ഈ വിധത്തില്‍ ഓരോ സ്കൂളുലേയും മുഴുവന്‍ പ്രൈമറി അദ്ധ്യാപകരുടേയും രജിസ്ട്രേഷൻ നടത്തണം.രജിസ്ട്രേഷൻ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പരിശീലന ദിനങ്ങള്‍ ചര്‍ച്ച ചെയ്ത് ഹെഡ്മാസ്റ്റര്‍ക്ക് തീരുമാനിക്കാം. 
ICT Training Registration Window - യില്‍ നിന്നും Date Set ചെയ്യാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.  .ഇതനുസരിച്ച് അധ്യാപകരെ രജിസ്റ്റര്‍ ചെയ്തതിനുശേഷം Date സെറ്റ് ചെയ്യേണ്ടതില്ല. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് മാര്‍ച്ച് 18 നും 31നും ഇടയിലുള്ള ഏത് 5 ദിവസങ്ങളും അധ്യാപകന് ട്രെയിനിംഗിനായി തെരഞ്ഞെടുക്കാവുന്നതാണ്. ഏതു തീയതി ആണ് എന്നതിന് പ്രസക്തിയില്ല. 5 ദിവസങ്ങളിലായുള്ള മൊഡ്യുള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും
അറ്റന്റന്‍സ് കൊടുക്കുന്നതിനായി Menu  വിലെ Mark Attendance എന്നതില്‍ ക്ലിക്ക് ചെയ്ത് DAY 1 സെലക്ട് ചെയ്യുക. ഒരു അധ്യാപകന്‍ ഒന്നാം ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അറ്റന്‍ഡ് ചെയ്തു തുടങ്ങുമ്പോള്‍ ആയാള്‍ക്ക് DAY 1 അറ്റന്റന്‍സ് ടിക് മാര്‍ക്ക് കൊടുക്കാം. അധ്യാപകന്‍ അസൈന്‍മെന്റ് ചെയ്ത് പൂര്‍ത്തിയാക്കി HM ന് നല്കുി കഴിയുമ്പോള്‍ (പെന്‍ഡ്രൈവില്‍ Copy ചെയ്ത് ) Product Submitted എന്നതിന് ടിക് മാര്‍ക്ക് കൊടുക്കാം. ഇങ്ങനെ DAY 2, DAY 3 എന്നിവ പ്രത്യക്ഷമാകുന്ന മുറക്ക് അറ്റന്റന്‍സ് കൊടുക്കേണ്ടതാണ്.
 എല്ലാ പ്രൈമറി സ്കുളുകളിലെയും (ഹൈസ്കൂളുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെ ) അദ്ധ്യാപക രജിസ്റ്ററേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടത്തേണ്ടതാണ്.എന്നാല്‍ പൊതുപരീക്ഷകളില്‍ ഡ്യൂട്ടിയുള്ള പ്രൈമറി അദ്ധ്യാപകരുടെപരിശീലന ബാച്ചുകള്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പിന്നീട്ക്രമീകരിച്ചാല്‍ മതിയാകും.ടീച്ചര്‍മാര്‍ക്ക് അവരുടെ സമഗ്ര ലോഗിന്‍  ഉപയോഗിച്ച്  ഡാഷ് ബോര്‍ഡില്‍ എത്തിയാല്‍ ICT Training എന്ന ലിങ്കിലുടെ പരിശീലന മൊഡ്യൂളില്‍ എത്താവുന്നതാണ്.


2 comments:

കമന്റ് ചെയ്യൂ

 
antroid store
Computer Price List
 Telephone & School Code Directory
Mozilla Fiefox Download
java
google chrome

Email Subscription

Enter your email address:

powered by Surfing Waves

GPF PIN Finder