4/2020 മുതൽ 8/2020 വരെ സ്പാർക്കിൽ ജനറേറ്റ് ചെയ്യുന്ന ശമ്പള
ബില്ലുകൾ പ്രോസസ്സ് ചെയ്യുമ്പോഴോ പാസാക്കുമ്പോഴോ ഡി.ഡി.ഒ / വകുപ്പ് മേധാവി /
ട്രഷറി ഓഫീസർമാർ വിവരങ്ങൾക്കും കർശനമായി പാലിക്കുന്നതിനും ഇനിപ്പറയുന്ന
നിർദ്ദേശങ്ങൾ നൽകുന്നു.
1. 1.മുകളിലുള്ള രണ്ടാമത്തെ പേപ്പർ എന്ന് പരാമർശിക്കുന്ന ജി.ഒയിൽ വിഭാവനം
ചെയ്തിട്ടുള്ള 6 ദിവസത്തെ ശമ്പളം മാറ്റിക്കൊണ്ട് 4/2020 മുതൽ 8/2020
വരെയുള്ള മാസങ്ങളിൽ ബില്ലുകൾ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ വ്യവസ്ഥകൾ
സ്പാർക്കിൽ ലഭ്യമാണ്
2. ഈ മാസത്തെ (4/2020
മുതൽ 8/2020 വരെ) ഓരോ ജീവനക്കാരന്റെയും മൊത്ത ശമ്പളത്തെ അടിസ്ഥാനമാക്കി 6
ദിവസത്തെ ശമ്പളം മുകളിൽ സൂചിപ്പിച്ച രണ്ടാമത്തെ പേപ്പറിന്റെ G.O യുടെ
ഖണ്ഡിക 1 ൽ സൂചിപ്പിച്ച കണക്കുകൂട്ടൽ പ്രകാരം മാറ്റിവയ്ക്കും.
3.
4/2020, 8/2020 വരെയുള്ള ശമ്പള ബില്ലുകൾ പ്രോസസ്സ് ചെയ്യുന്നതിനു മുമ്പ്
എല്ലാ ഡിഡിഒ മാരും ഓരോ ബില്ലിലും ഉൾപ്പെടുത്തിയിട്ടുള്ള ഓരോ
ജീവനക്കാരുടെയും Gross Salary പ്രകാരം 6 ദിവസത്തേ ശമ്പളം കിഴിവ്
നടത്തുമ്പോൾ. നിയമപരമായ Deductions ഉൾക്കൊള്ളുമെന്ന്
ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നിയമങ്ങൾക്കനുസൃതമായി ഇത്
നിയന്ത്രിക്കുന്നതിനുള്ള നടപടികൾ പാലിക്കേണ്ടതുണ്ട്. SPARK ൽ ബില്ലുകൾ
ആവർത്തിച്ച് പ്രോസസ്സ് ചെയ്യുന്നത് ഒഴിവാക്കുന്നതിനും സമയം
ലാഭിക്കുന്നതിനും നെഗറ്റീവ് തുക വരുന്നത് മൂലം എറർ ബില്ലുകൾ പ്രോസസ്
ചെയ്യുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
4/2020 മുതൽ 8/2020 വരെയുള്ള മാസങ്ങളിലെ ക്ലെയിമുകൾ പ്രോസസ്സ്
ചെയ്യുമ്പോഴും കൈമാറുന്നതിനിടയിലും ഈ സർക്കുലറിന്റെ ഉള്ളടക്കം എല്ലാ ട്രഷറി
ഓഫീസർമാർക്കും കർശനമായി പാലിക്കണമെന്ന് ട്രഷറീസ് ഡയറക്ടർ
നിർദ്ദേശിക്കുന്നു.
20000 രൂപക്ക് മേല്‍ Gross Salary ഉള്ള ജീവനക്കാരുടെ ആറ് ദിവസ ശമ്പളം കുറവ് ചെയ്‌ത് മാത്രമേ സ്പാര്‍ക്കില്‍ ബില്‍ തയ്യാറാവൂ. ആയതിനാല്‍ Deductions ല്‍ മാറ്റങ്ങള്‍ വരുത്തണോ എന്ന് ഓരോ ജീവനക്കാരുടെയും പ്രത്യേകം പ്രത്യേകം പരിശോധിക്കണം. ആറ് ദിവസത്തെ ശമ്പളം കുറയുമ്പോള്‍ Net Salary നെഗറ്റീവ് ആകാതെ നോക്കുക. അങ്ങിനെ വന്നാല്‍ അവരുടെ PF Monthly Subscription ല്‍ അനുയോജ്യമായ കുറവോ ഇന്‍കം ടാക്‌സ് ഡിഡക്ഷനില്‍ മാറ്റങ്ങള്‍ വരുത്തിയോ Net Amount നെഗറ്റീവ് വരാതെ നോക്കണം. PF Subscription ല്‍ കുറവ് വരുത്തുമ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 6% ല്‍ കുറയാതെ നോക്കണം. 🔻സാലറി കട്ടിങ് - നെറ്റ് സാലറി കൂട്ടാൻ ഉള്ള മാർഗ്ഗങ്ങൾ 1. PF സബ്സ്ക്രിപ്ഷൻ മാർച്ച് 31ലെ ബേസിക് പേ യുടെ 6% ലേക്ക് കുറച്ചു മിനിമം ആക്കുക. 2. എലിജിബിൾ ആണെങ്കിൽ പുതിയ PF TA (മാക്സിമം ഇൻസ്റ്റാൾമെന്റ് നമ്പർ, മിനിമം തുക) എടുക്കുക. 3. PF TA എലിജിബിൾ ആയവർ NRA conversion അപ്ലെ ചെയ്‌തു sanction ആയ ശേഷം സാലറി എടുക്കുക. 4. IT anticipatory recalculate ചെയ്‌തു IT ഡിഡക്ഷൻ കുറച്ചു നൽകുക. ⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫ ഏപ്രിൽ മാസം മുതൽ ആഗസ്റ്റ് മാസം വരെ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് ആറുദിവസത്തെ തുക (വേതനം) ഡിഫെർ ചെയ്യാനുള്ള ഗവൺമെന്റിന്റെ ഉത്തരവ് (go46/20dt23/4/20)പ്രകാരം ഈ മാസം മുതൽ ഗ്രോസ് സാലറി യിൽ നിന്നും ആറു ദിവസത്തെ വേതനം കഴിച്ചുള്ള തുക ആയിരിക്കുംനമുക്ക് ലഭിക്കുക. ഇവിടെ ഇത് മാറ്റി വയ്ക്കുന്ന തുക ആയതുകൊണ്ട് തന്നെ ഇൻകം ടാക്സ്ന്റെ പരിധിയിൽ (80G) ഉൾപ്പെടുന്നില്ല. ഇൻകംടാക്സ് calculation നു വേണ്ടി സാമ്പത്തിക വർഷം അവസാനം 12 മാസത്തെ വേതനം നാം കണക്കുകൂട്ടുമ്പോൾ ഇവിടെ 11 മാസത്തെ തുക മാത്രം കണക്കാക്കിയാൽ മതിയല്ലോ.(വരുമാനത്തിൽ കുറവ് വന്നതിനാൽ ) ആയതുകൊണ്ടുതന്നെ നാം covid CMDRF ലേക്ക് നൽകുന്ന തുകയ്ക്കു ഇൻകംടാക്സ് പരിരക്ഷ ഉറപ്പാണ്. ഈ ഉത്തരവിൽ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് ലേക്ക് ഒരുമാസത്തെ തുക അഡ്വാൻസായി നൽകിയിട്ടുള്ള ജീവനക്കാർക്കു ഏപ്രിൽ മാസം മുതൽ ഈ തുക നിർബന്ധിതമായി മാറ്റിവയ്ക്കപ്പെടില്ല എന്നു കൂടി പറയുന്നുണ്ട്. One ടൈം റിലീഫ് ഫണ്ട് ലേക്ക് നൽകുന്ന തുക നിർബന്ധമായി incmetax (80G)യുടെ പരിധിയിൽ വരുന്നുമുണ്ട്. സർക്കാർ എപ്പോഴെങ്കിലും ഈ തുക refund ചെയ്താൽ റിലീഫ് ഫണ്ടിലേക്ക് ഒറ്റ തവണ നൽകിയവർക്ക് refund ബെനിഫിറ്റ് കിട്ടില്ല.ഒറ്റ തവണ അടച്ചവർക്കു ഏപ്രിലിൽ തുക deduct ചെയ്യപ്പെടും. അടുത്ത മാസം ഈ വിവരം ddo യെ അറയിച്ചു സ്പാർക് ലേക്ക് മെയിൽ (receipt അടക്കം) ചെയ്താൽ may മാസം മുതൽ compulsary deduction ഉണ്ടാകില്ല. ഏപ്രിലിൽ റിക്കവറി നടത്തിയ തുക തിരികെ ലഭിക്കും.
ഒരു തരം ലോൺ റിക്കവറികളും ഗവണ്മെന്റ് Direction ഇല്ലാതെ freeze ചെയ്യരുത്.
🔻ഏപ്രിൽ മാസത്തെ സാലറി പ്രോസസ് ചെയ്യുമ്പോൾ NPS Deduction ൽ ഉണ്ടായിരുന്ന തെറ്റ് തിരുത്തി spark update ചെയതിട്ടുണ്ട്(state scale) ഇനി സാലറി പ്രോസസ് ചെയ്യാം.. |
Excellent post, very helpful and nice. Thanks
ReplyDelete