ആദായനികുതി റിട്ടേൺ പെൻഷൻകാർ ശ്രദ്ധിക്കേണ്ടത്
റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ഡിസംബർ31 ആണെങ്കിലും കഴിവതും നേരത്തേ ചെയ്യുന്നതാണു നല്ലത്.
ആരെല്ലാം റിട്ടേൺ നൽകണം?
1,മൊത്തവരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ (പ്രായം 60 ൽ താഴെ).
2, മൊത്തവരുമാനം മൂന്നു ലക്ഷം രൂപയിൽ കൂടുതൽ (വയസ്സ് 60 നും 80 നും ഇടയിൽ).
3, മൊത്തവരുമാനം അഞ്ചു ലക്ഷത്തിനു മുകളിൽ (80 നു മേൽ പ്രായം).
4, രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ചെലവുള്ള വിദേശയാത്ര നടത്തിയാൽ.
5, ഒരു കോടി രൂപയിൽ കൂടുതൽ ബാങ്ക് നിക്ഷേപമുണ്ടെങ്കിൽ.
6, ഒരു ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ അടച്ചാൽ.
7, റീഫണ്ട് േവണമെങ്കിൽ.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ∙
ഈ സമയത്ത് ആദായനികുതി വകുപ്പ് ഇറക്കുന്ന സർക്കുലറുകൾ സ്ഥിരമായി മനസ്സിലാക്കുക.∙നിങ്ങളുടെ മൂല്യനിർണയവർഷം (Assessment Year) 2020-2021 ആണ്. പ്രീവിയസ് ഇയർ 2019–2020 ആണ്.∙അഞ്ചുലക്ഷം രൂപയിൽ കൂടുതൽ കാർഷിക വരുമാനം ഉണ്ടെങ്കിൽ ഭൂമിയുടെ വിവരങ്ങൾ, വിസ്തീർണം, ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിവരങ്ങൾ എന്നിവ കൊടുക്കണം.∙സ്ഥാവര ആസ്തികൾ (Immoveable Property) വിറ്റിട്ടുണ്ടെങ്കിൽ വാങ്ങിച്ച ആളുടെ പാൻകാർഡ്, ആധാർ കാർഡ് വിവരങ്ങൾ നൽകണം.∙കഴിഞ്ഞ മൂന്നു വർഷമായി നിങ്ങൾ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 20 ലക്ഷം രൂപ പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം ടിഡിഎസ് നൽകണം.കോവിഡ് മൂലം ചാപ്റ്റർ VIA അനുസരിച്ച് 2020 ജൂലൈ 31 വരെ നടത്തിയ നിക്ഷേപങ്ങൾക്ക് ഈ റിട്ടേണിൽ ഇളവ് ക്ലെയിം ചെയ്യാം. 80 സി, 80 ഡി, 80 ഡിഡി, 80 ഡിഡിബി, 80 ഇ, 80 ഇഇഎ, 80 ജി, 80 ജിജിസി തുടങ്ങിയവ (ലിസ്റ്റ് പൂർണമല്ല) പ്രകാരമുള്ളവയ്ക്കാണ് പുതുക്കിയ തീയതി ബാധകമാകുക.
നിങ്ങൾക്ക് ഏതു ഫോം?
സാധാരണ പെൻഷൻകാർ ഐടിആർ 1 ആണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. എന്നാൽ കാർഷിക വരുമാനം 5,000 രൂപയിൽ കൂടിയാലും മൊത്തം വരുമാനം 50 ലക്ഷം രൂപയിൽ കൂടിയാലും ഐടിആർ 2 ഫയൽ ചെയ്യണം. ചട്ടം 44 എഡി, 44 എഡിഎ, 44 എഇ തുടങ്ങിയവ അനുസരിച്ച് ബിസിനസ് വരുമാനമുള്ള പെൻഷൻകാർ ഐടിആർ 4 ഫയൽ ചെയ്യണം.www.incometaxindiaefiling.gov.in എന്ന പോർട്ടലിൽ കയറി 26 എഎസ് നോക്കി ബോധ്യപ്പെട്ട് േവണം റിട്ടേൺ ഫയൽ ചെയ്യാൻ. 1–4–2019 മുതൽ 31–3–2020 വരെ ചട്ടം 80 അനുസരിച്ചുള്ള ചെലവുകളും 1–4–2020 മുതൽ 31–7–2020 വരെ ചട്ടം 80 അനുസരിച്ചുള്ള കിഴിവുകളും പ്രത്യേകം സൂക്ഷിക്കണം. ഈ വർഷം സ്പെഷൽ പട്ടിക DI ആയി പ്രസ്തുത കിഴിവുകൾ കാണിക്കുകയും വേണം
0 comments:
Post a Comment
കമന്റ് ചെയ്യൂ