2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഭാഗം 2021 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ ഡിഡക്ട് ചെയ്യണം. പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്. ചില ആളുകളുടെ ധാരണ ഇപ്പോള്‍ നികുതി വേണ്ട വിധം അടയ്ക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടച്ചാല്‍ മതി എന്നാണ്. കരുതുന്നവര്‍. ഇത്തരത്തിലുള്ളവര്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്നും 234(B), 234(C) എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വരുമെന്ന് ഓര്‍ക്കുക. നിങ്ങളുടെ ആകെ നികുതി 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലും അഡ്വാന്‍സ് ടാക്സ് പിടിച്ചിരിക്കണം. നിശ്ചിത ഇടവേളകള്‍ വെച്ച് നിശ്ചിത ശതമാനം നികുതി അടവ് ചെന്നിരിക്കണം എന്ന് നിര്‍ബന്ധമാണ്.
എന്നാല്‍ 60 വയസ്സില്‍ കൂടുതലുള്ള ഒരാള്‍ക്ക് (Senior Citizen) ബിസിനസ്സ് അല്ലെങ്കില്‍ പ്രൊഫഷനില്‍ നിന്നുമുള്ള വരുമാനം ഇല്ല എങ്കില്‍ മുന്‍കൂര്‍ നികുതി അടയ്ക്കെണ്ടതില്ല.
അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ടത് എപ്പോഴാണ് എന്ന് നോക്കാം. ഓരോ സാമ്പത്തിക വര്‍ഷവും ജൂണ്‍ 15 നോ അതിനു മുമ്പോ 15 % വരെ അടച്ചിരിക്കണം. സെപ്റ്റംബര്‍ 15 നു മുമ്പ് 45 % വരെയും ഡിസംബര്‍ 15 നു മുമ്പ് 75 % വരെയും അടയ്ക്കണം. മാര്‍ച്ച് 15 നു മുമ്പ് അഡ്വാന്‍സ് ടാക്സിന്‍റെ 100 % വും അടച്ചിരിക്കണം. മാര്‍ച്ച് 31 നു മുമ്പ് അടയ്ക്കുന്ന ടാക്സ് അഡ്വാന്‍സ് ടാക്സ് ആയി തന്നെയാണ് പരിഗണിക്കുക. മാര്‍ച്ച് 31 നു ശേഷം നേരിട്ടു അടയ്ക്കുന്ന ടാക്സ് Self Assessment Tax ആയി ആണ് അടയ്ക്കേണ്ടത്.
അഡ്വാന്‍സ് ടാക്സ് അടയ്ക്കേണ്ട വ്യക്തി ഓരോ തവണയും അടയ്ക്കേണ്ട സമയ പരിധിക്കുള്ളില്‍ ആ വര്‍ഷം പ്രതീക്ഷിക്കുന്ന ആകെ വരുമാനവും അതിന്‍റെ ടാക്സും കണക്കാക്കിയ ശേഷം TDS ആയി കുറച്ചത് കഴിച്ച് ബാക്കിയുള്ളതിന്‍റെ നിശ്ചിത ശതമാനം അടച്ചിരിക്കണം.
മുന്‍കൂര്‍ നികുതി അടയ്ക്കാതിരുന്നാലും അടച്ച തുക കുറഞ്ഞാലും 234 B, 234 C എന്നീ വകുപ്പുകള്‍ പ്രകാരം 1 % വീതം ഓരോ മാസത്തേക്കും പലിശ നല്‍കണം.
Anticipatory Statement Creator ,Relief Calculator ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു ..
0 comments:
Post a Comment
കമന്റ് ചെയ്യൂ