നമ്മുടെ
ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍
നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ജില്ലാ
ട്രഷറികളില്‍ നിന്നും ഒരു മാസം ഈ ഓഫീസില്‍ നിന്നും മൊത്തം എത്ര രൂപ
നികുതിയായി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്.
ഇതില്‍ ഓരോരുത്തരുടെ കണക്കുകളില്ല. ഇത് ഓരോരുത്തരുടേയി വേര്‍ തിരിച്ചുള്ള
കണക്കുകള്‍ ആദായ നികുതി വകുപ്പുകള്ക്ക് ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ
മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമർപ്പിക്കുന്നത്. ഇത്
സമർപ്പിച്ചില്ല എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ
ഈടാക്കുന്നതാണ്. അടുത്ത കാലത്തായി ഇങ്ങനെ വീഴ്ച വരുത്തിയ ഡിസ്ബേര്സിംഗ്
ഓഫീസര്മാ.ര്ക്ക് ഭീമമായ തുകകള്‍ പിഴ ചുമത്തിക്കൊണ്ട് നോട്ടീസുകള്‍ വന്നു
കൊണ്ടിരിക്കുന്നു. കൂടാതെ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന
ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ച് അടച്ച നികുതികള്‍ ഒന്നും അവരുടെ
കണക്കില്‍ വരികയുമില്ല.
ഓരോ വര്‍ഷവും മെയ് 15 ന് ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കും TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോം 16 പാര്‍ട്ട് എയും നിങ്ങളുടെ ഓഫീസില്‍ തയ്യാറാക്കിയ പാര്ട്ട് -ബി യും നല്കണമെന്നാണ്. അത് പലരും തന്നെ കൃത്യമായി പാലിക്കാറില്ല. എന്നാല്‍ ഓരോ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ ഫോം 16 നല്കുകക തന്നെ വേണം. അത് നല്കിയില്ലെങ്കിലും ഓരോ ദിവസത്തിനും പിഴയുണ്ട്. അങ്ങനെ വരുമ്പോള്‍ ടി.ഡി.എസ് കൃത്യമായി ചെയ്യേണ്ടത് നിര്‍ബന്ധമായി വരും. അത് കൊണ്ട് ഓരോ ഉദ്യോഗസ്ഥരും മെയ് 30 ന് ശേഷം തങ്ങളുടെ ഡിസ്ബേര്സിംംഗ് ഓഫീസറില്‍ നിന്നും TRACES ല്‍ നിന്നും ഡൗണ്ലോടഡ് ചെയ്ത വ്യക്തമായ കണക്കുകളുള്ള ഫോം 16 ചോദിച്ച് വാങ്ങുക.
ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ കാരണമാണ് ഈ വീഴ്ചകള്‍ സംഭവിക്കുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി ലളിതമായ രീതിയില്‍ ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ഡോ. മനേഷ് കുമാർ ഇ എഴുതിയ ഈ ലേഖനം ടിഡിഎസ് റിട്ടേൺ പൂരിപ്പിക്കൽ രീതിയെ മികച്ചതും എളുപ്പവുമായ രീതിയിൽ വ്യക്തമാക്കുന്നു. ഓരോ ഘട്ടത്തിലും ടിഡിഎസ് റിട്ടേൺ പൂരിപ്പിക്കുന്നത് എങ്ങനെ എന്ന് അറിയാൻ, മതിയായ ചിത്രീകരണങ്ങളും വിശദീകരണങ്ങളും നൽകിയിട്ടുണ്ട്,
0 comments:
Post a Comment
കമന്റ് ചെയ്യൂ