ആദായനികുതി ബാധ്യത കൂടും
പുതുക്കിയ ശമ്പളത്തോടൊപ്പം കൊറോണ മൂലം മാറ്റിവയ്ക്കപ്പെട്ട ശമ്പളം കൂടി ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷം കേരള സര്‍ക്കാര്‍ ജീവനക്കാരുടെ കൈയിലെത്തും. അതായത് 12 മാസത്തെ പുതുക്കിയ ശമ്പളത്തിനൊപ്പം നിലവിലെ ഒരു മാസത്തെ ശമ്പളം കൂടി അടുത്ത വര്‍ഷത്തെ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടും. സ്വാഭാവികമായും അത്് ഓരോ ജീവനക്കാരന്റേയും ആദായനികുതി ബാധ്യത ഗണ്യമായി കൂട്ടും.
സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രിലില്‍ മുതല്‍ തന്നെ ശരിയായ ആസൂത്രണത്തോടെ മുന്നോട്ടു നീങ്ങിയാല്‍ മാത്രമേ ഈ ഇന്‍കം ടാക്‌സ് കുരുക്കില്‍ നിന്നും രക്ഷപെടാന്‍ മിക്കവര്‍ക്കും കഴിയൂ. അല്ലെങ്കില്‍ വര്‍ധിപ്പിച്ചു കിട്ടുന്ന ശമ്പളം ആദായനികുതിയായി നല്‍കേണ്ട ഗതികേടു വരും. പ്രത്യേകിച്ച് 10-20-30 നികുതി സ്ലാബ് ബാധകമായവര്‍ക്ക്.
കുറഞ്ഞ ശമ്പള സ്‌കെയിലുകാരും ആദായനികുതി വലയില്‍
നിലവിലെ ശമ്പളത്തിന്റെ 1.38 ഇരട്ടിയാകും വര്‍ധനയ്ക്ക്ു ശേഷം കിട്ടുന്ന ശമ്പളമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതോടെ ഏറ്റവും കുറഞ്ഞ ശമ്പള സ്‌കെയിലുകാരും ഇനി ഇന്‍കം ടാക്‌സ് വലയില്‍ പെടും. കാരണം 23000 രൂപയാണ് പുതുക്കിയ ഏറ്റവും കുറഞ്ഞ മാസശമ്പളം. അതായത് 2.76 ലക്ഷം രൂപ വാര്‍ഷിക വരുമാനം. അടിസ്ഥാന കിഴിവായ 2.5 ലക്ഷം മറികടക്കുമെന്നതിനാല്‍ ഇവരും ഇനി മുതല്‍ ഓരോ വര്‍ഷവും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചേ മതിയാകൂ.
അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി നല്‍കേണ്ടി വരില്ല എന്നതാണ് ആശ്വാസം. പക്ഷേ നിങ്ങളുടെ നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് ഇടത്തരം ശമ്പളവരുമാനക്കാരുടെ മുന്നിലുള്ള വെല്ലുവിളി.
ആസൂത്രണം നേരത്തെ തുടങ്ങണം
ശമ്പള വരുമാനക്കാര്‍ക്ക് മിക്ക ചെലവുകളും വരുമാനത്തില്‍ നിന്നും കിഴിക്കാനാകില്ല എന്നതാണ് യഥാര്‍ഥ്യം. എങ്കിലും 80 സി അടക്കം ലഭ്യമായ ഇളവുകള്‍ എല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ 7.5 മുതല്‍ പത്തു ലക്ഷം വരെ ഉള്ള വരുമാനം നികുതി മുക്തമാക്കിയെടുക്കാന്‍ അവസരങ്ങളുണ്ട്. പക്ഷേ അതിനുള്ള പ്ലാനിങ് ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങുകയും കൃത്യമായി പാലിക്കുകയും ചെയ്താലേ സാധിക്കൂ.
20-30% ടാക്‌സ് സ്ലാബില്‍ ഉള്ളവര്‍ക്ക് വര്‍ധിച്ച ശമ്പളം ടാക്‌സായി പിടിക്കുന്നത് ഒഴിവാക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും, കാരണം പൊതുവേ എല്ലാവര്‍ക്കും 80 സി, മെഡിക്ലെയിം, ഭവനവായ്പാ പലിശ, വിദ്യാഭ്യാസ വായ്പ തിരിച്ചടവ്, എന്‍പിഎസിലെ പരമാവധി 50,000 എന്നിവയിലൊതുങ്ങുന്നു അവസരങ്ങള്‍. എങ്കിലും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മാസം തോറും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തിയാല്‍ വലിയൊരു തുക ടാക്‌സ് ഇനത്തില്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാം. അതിനായി ആന്റിസിപ്പേറ്ററി ടാക്‌സ്് സ്്‌റ്റേറ്റ്‌മെന്റ് ഈ മാസം തന്നെയോ ഏപ്രില്‍ ആദ്യവാരമോ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചാല്‍ ടിഡിഎസ് ആയി വലിയൊരു തുക പിടിക്കുന്നതും ഒഴിവാക്കാം.എന്നിട്ട് ലഭ്യമായ എല്ലാ അവസരങ്ങളും ഉപയോഗിച്ച് പരമാവധി നികുതി ഇളവിനായി ഇപ്പോഴേ പ്ലാന്‍ ചെയ്യുക..
പി.എഫിലെ നികുതിയിളവ് പരിധി 5 ലക്ഷമായി ഉയർത്തിയത് ആർക്കൊക്കെ ഗുണംചെയ്യും?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയുംചെയ്യും.
2021 ബജ്റ്റിലാണ് 2.5 ലക്ഷം രുപയ്ക്കുമുകളിൽ പിഎഫിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. നിബന്ധനകൾക്ക് വിധേയമായി ഈ പരിധി അഞ്ചുലക്ഷമായി ഈയിടെ സർക്കാർ ഉയർത്തുകയുംചെയ്തു. ധനകാര്യ ബില്ല് 2021ൽ വരുത്തിയ ഭേദഗതികളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രഖ്യാപനം. നികുതിയിളവ് പരിധി ഉയർത്തിയത് സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗുണകരമാകില്ല.
1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം ജീവനക്കാരും തൊഴിലുടമയും 12ശതമാനംവീതമാണ് ഇപിഎഫിലേയ്ക്ക് അടയ്ക്കുന്നത്. അതുപ്രകാരം സാമ്പത്തിക വർഷത്തിൽ ഇപിഎഫിലും വിപിഎഫിലുമായി 2.5ലക്ഷംരൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. പുതുക്കിയ വ്യവസ്ഥപ്രകാരം ജീവനക്കാരുടെമാത്രം വിഹിതം അടയ്ക്കുന്നവർക്കാണ് അഞ്ചുലക്ഷംരൂപവരെ നികുതിയിളവുള്ളത്.
സർക്കാർ ജീവനക്കാരുടെകാര്യത്തിൽ ജനറൽ പ്രൊവിഡന്റ് ഫണ്ടാണുള്ളത്. ജീവനക്കാരുടെ വിഹിതംമാത്രമാണ് പി.എഫിലേയ്ക്കുപോകുന്നത്. സർക്കാരിന്റെ വിഹിതം ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേയ്ക്കാണ് വരവുവെയ്ക്കുന്നത്. തൊഴിലുടമയുടെ വിഹിതമില്ലാത്തതിനാൽ സർക്കാർമേഖലയിലെ ജീവനക്കാർക്ക് പിഎഫിലേയ്ക്ക് അഞ്ചുലക്ഷം രൂപവരെ നിക്ഷേപിക്കാം. അതിന് ഭാവിയിൽ ആദായനികുതിയിളവ് ലഭിക്കുമെന്ന് ചുരുക്കം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമയുടെ വിഹിതമുള്ളതിനാലാണ് സ്വകാര്യമേഖലയിലെ പരിധി 2.5ലക്ഷമായി തുടരുന്നത്. പിഎഫിലേയ്ക്ക് നിക്ഷേപിക്കുന്ന സർക്കാർ ജീവനക്കാരെ സംബന്ധിച്ച് അഞ്ചുലക്ഷംഎന്ന പരിധി ഗുണകരമാകുകയുംചെയ്യും.
ഇപിഎസ് നിയമപ്രകാരം തൊഴിലുടമയുടെ വിഹിതം നിർബന്ധമാണ്. ജീവനക്കാരുടെ വിഹിതത്തിനൊപ്പം തൊഴിലുടമയുടെ വിഹിതംഇല്ലാതെ ഒരുജീവനക്കാരന് അക്കൗണ്ടിലേയ്ക്ക് നിക്ഷേപംനടത്താനാവില്ല. അതുകൊണ്ടാണ് നികുതിയിളവിനുള്ള പരിധി ഇപിഎഫും വിപിഎഫും ഉൾപ്പടെ 2.5ലക്ഷംരൂപയിൽതന്നെ നിലനിൽക്കുന്നത്. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സർക്കാർ ജീവനക്കാർക്കാണ് പുതിയ ഭേദഗതി ഗുണംചെയ്യുക
0 comments:
Post a Comment
കമന്റ് ചെയ്യൂ